മകളെ അതിക്രൂരമായി ബലാത്സംഗം ചെയ്ത പിതാവിന് 107 വർഷം കഠിന തടവും നാല് ലക്ഷം പിഴയും

പത്തനംതിട്ട: എട്ടാം ക്ലാസുകാരിയായ മകളെ ബലാത്സംഗത്തിനിരയാക്കിയ പിതാവിന് പത്തനംതിട്ട പ്രിൻസിപ്പൽ പോക്സോ കോടതി 107 വർഷം കഠിന തടവും നാല് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പിഴ അടച്ചില്ലെങ്കിൽ അഞ്ച് വർഷം അധിക തടവ് അനുഭവിക്കണമെന്നും പ്രിൻസിപ്പൽ പോക്സോ ജഡ്ജ് ജയകുമാർ ജോൺ ശിക്ഷ വിധിച്ചു.

കുമ്പഴ സ്വദേശിയായ 45കാരനെയാണ് ശിക്ഷിച്ചത്. 40 ശതമാനം മാനസിക വെല്ലുവിളി നേരിടുന്ന മകളെയാണ് ഇയാൾ പീഡിപ്പിച്ചത്. മാതാവ് നേരത്തെ പ്രതിയെ ഉപേക്ഷിച്ച് വീട് വിട്ടുപോയിരുന്നു. കുട്ടി പിതാവിനോടൊപ്പം താമസിച്ചുവരവേയാണ് കുറ്റകൃത്യം നടന്നത്.

2020 കാലയളവിൽ പെൺകുട്ടിയെ പിതാവ് അതിക്രൂരമായ ശാരീരിക, ലൈംഗിക പീഡനത്തിനിരയാക്കുകയായിരുന്നു. പീഡനത്തിനിടയിൽ കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ ഇരുമ്പ് ഡ്രില്ലിങ്ങ് ബിറ്റ് കുത്തിയിറക്കി. നിലവിളിച്ചുകൊണ്ട് പെൺകുട്ടി അയൽവീട്ടിലെത്തി ഒരു രാത്രി അവിടെ കഴിയുകയായിരുന്നു. പിറ്റേന്ന് സ്കൂളിലെത്തി കരഞ്ഞു കൊണ്ടിരുന്ന കുട്ടിയോട് അധ്യാപികമാർ സംഭവം അന്വേഷിച്ചതോടെയാണ് വിവരം പുറത്തറിഞ്ഞത്. തുടർന്ന് ചൈൽഡ് ലൈൻ മുഖേന പൊലീസ് കേസെടുക്കുകയായിരുന്നു.

107 വർഷം കഠിനതടവിനു ശിക്ഷിച്ചെങ്കിലും ചില വകുപ്പുകളിലെ ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്നതിനാൽ 67 വർഷം ജയിലിൽ കഴിയണം. പിഴ തുക പെൺകുട്ടിക്ക് നഷ്ടപരിഹാരമായി നൽകണം. 

Tags:    
News Summary - 107 years imprisonment for father who rapes daughter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.