പ്രതി രതീഷ് 

13കാരിയോട് ലൈംഗികാതിക്രമം; കരാട്ടേ മാസ്റ്റർ അറസ്റ്റിൽ

ചവറ: പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയോട് വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗികാതിക്രമം നടത്തുകയും ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത കരാട്ടെ മാസ്റ്റര്‍ അറസ്റ്റിലായി. നീണ്ടകര പനയിത്ര കിഴക്കതിൽ രതീഷ് (30) ആണ് ചവറ പൊലീസിന്‍റെ പിടിയിലായത്.

കരാട്ടെ പരിശീലിക്കാൻ എത്തിയ 13കാരിയെ വശീകരിച്ച ശേഷം ഇയാള്‍ പകര്‍ത്തിയ അശ്ലീല ചിത്രങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തിയാണ് പീഡിപ്പിച്ചത്. കുട്ടിയുടെ പെരുമാറ്റത്തിൽ വ്യത്യാസങ്ങൾ പ്രകടമായതിനെ തുടർന്ന് രക്ഷകർത്താക്കൾ നടത്തിയ അന്വേഷണത്തിലാണ് പീഡന വിവരം പുറത്തറിഞ്ഞത്.

പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ചവറ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിൽ പ്രതിയായ രതീഷ് മൈസൂരിലാണെന്ന് അറിയാൻ കഴിഞ്ഞു. പൊലീസ് നിരീക്ഷിക്കുന്നതിനിടെ ഇയാൾ ട്രെയിൻ മാർഗം കൊല്ലത്തേക്ക് വരുമ്പോൾ  കായംകുളത്ത് നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. 

Tags:    
News Summary - 13-year-old sexually assaulted; Karate master arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.