കാസർകോട്: ബദിയടുക്കയില്‍ ബുധനാഴ്ച രാത്രി പിടികൂടിയത് 13.950 കിലോ കഞ്ചാവ്. ജില്ല പൊലീസ് മേധാവി വൈഭവ് സക്സനേയുടെ നേതൃത്വത്തില്‍ നടക്കുന്ന ഓപപറേഷന്‍ ക്ലീന്‍ കാസര്‍കോടിന്റെ ഭാഗമായി നടത്തിയ വാഹന പരിശോധനയിലാണ് ബദിയഡുക്ക ഇഡിയടുക്കയില്‍നിന്ന് കഞ്ചാവ് പിടികൂടിയത്.
പൈവളികെ ചിപ്പാര്‍ ഹിരണ്യ ഹൗസിലെ മുഹമ്മദ് ഫയാസ്, ഉപ്പള മംഗല്‍പാടി പത്വാടി അബൂബക്കര്‍ സിദ്ദീഖ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
നാര്‍ക്കോട്ടിക് ഡിവൈ.എസ്.പി എം.എ. മാത്യൂവിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കാസര്‍കോട് ഡി.വൈ.എസ്.പി വി.വി. മനോജ്, ഡിവൈ.എസ്.പി അബ്ദുൽ റഹീം, ബദിയഡുക്ക എസ്.ഐ വിനോദ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു വാഹനപരിശോധന. ഇവർ സഞ്ചരിച്ച കാറില്‍ ചാക്കില്‍ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ് കണ്ടെത്തിയത്. വാഹനത്തില്‍നിന്ന് 57,350 രൂപയും പിടിച്ചെടുത്തു.
ഡാന്‍സാഫ് ടീം അംഗങ്ങളായ ശിവകുമാര്‍, ഓസ്റ്റിന്‍ തമ്പി, രാജേഷ്, ഹരീഷ്, സജീഷ് എന്നിവരും ബദിയഡുക്ക പൊലീസ് സ്റ്റേഷനിലെ അനീഷ്, പ്രവീണ്‍, ചന്ദ്രകാന്ത്, സുനില്‍, ശ്രീനേഷ് എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.