ഒമ്പത് വയസുകാരന്‍ മൂന്ന് വയസുകാരിയെ പീഡിപ്പിച്ചു; സമൂഹ മാധ്യമങ്ങളുടെ സ്വാധീനത്തിലെന്ന് ആൺകുട്ടി

മുംബൈ: മൂന്ന് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ഒൻപത് വയസുകാരൻ അറസ്റ്റിൽ. ആൺകുട്ടിയെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കിയ ശേഷം ജാമ്യം നല്‍കി മാതാപിതാക്കള്‍ക്കൊപ്പം വിട്ടയച്ചു.

ചോദ്യം ചെയ്യലിൽ സമൂഹ മാധ്യമങ്ങളുടെ സ്വാധീനത്തിലാണ് പെൺകുട്ടിയോട് മോശമായി പെരുമാറിയതെന്ന് കുട്ടി പൊലീസിനോട് പറഞ്ഞു.

അയൽക്കാരനായ ആൺകുട്ടിയെ 'ദാദ' എന്നാണ് പെൺകുട്ടി വിളിച്ചിരുന്നത്. ഇരു കുടുംബങ്ങളും വര്‍ഷങ്ങളായി അറിയുന്നവരാണ്.

പെണ്‍കുട്ടി അമ്മയുടെ അടുത്താണ് എന്താണ് സംഭവിച്ചതെന്ന് ആദ്യം പറഞ്ഞത്. തുടര്‍ന്ന് പെൺകുട്ടിയുടെ മാതാപിതാക്കള്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ബാലാവകാശ സംഘടനയുടെ പ്രതിനിധിയുടെ സാന്നിധ്യത്തിലാണ് പെണ്‍കുട്ടിയെ ചോദ്യം ചെയ്തത്.

Tags:    
News Summary - minor-sexual-assault-boy-9-influenced-by-social-media-allegedly-sexually-assaulted-girl-3

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.