മുപ്പത് രൂപയെ ചൊല്ലി തർക്കം; പതിനേഴുകാരനെ കഴുത്ത് ഞെരിച്ച് കൊന്നു

ലഖ്‌നോ : ഉത്തർപ്രദേശിൽ മുപ്പത് രൂപയെ ചൊല്ലിയുണ്ടായ തർക്കത്തിൽ പതിനേഴുകാരൻ കൊല്ലപ്പെട്ടു. യു. പിയിലെ ഭാഗ്പത്തിൽ ആണ് സംഭവം. സംഭവത്തിൽ പ്രദേശവാസികളായ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ദിവസം പണം അയക്കുന്നതുമായി ബന്ധപ്പെട്ട് യുവാവും മറ്റ് മൂന്ന് പേരും തമ്മിൽ തർക്കമുണ്ടായിരുന്നതായി കുടുംബം പൊലീസിനോട് പറഞ്ഞു. തർക്കം രൂക്ഷമാകുകയും പിന്നാലെ പ്രതികൾ യുവാവിനെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തുകയുമായിരുന്നു.

സംഭവത്തിൽ എഫ്. ഐ. ആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

Tags:    
News Summary - 17 year old strangled to death over dispute

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.