എട്ടു വയസുകാരിയുടെ മൃതദേഹം സൈനിക ക്വാർട്ടേഴ്സിൽ; ഡൽഹിയിൽ 19കാരൻ അറസ്റ്റിൽ

ന്യൂഡൽഹി: തിങ്കളാഴ്ച വൈകീട്ട് മുതൽ കാണാതായ എട്ടു വയസുകാരിയുടെ മൃതദേഹം ഡൽഹിയിലെ സൈനിക കന്റോൺമെന്റ് മേഖലയിൽ കണ്ടെത്തി. പെൺകുട്ടി ബലാത്സംഗത്തിനിരയായതായി ഡൽഹി പൊലീസ് അറിയിച്ചു. സംഭവത്തിൽ അയൽക്കാരനായ 19കാരനെ അറസ്റ്റ് ചെയ്തു. പെൺകുട്ടിയെ ബലാത്സംഗത്തിരയാക്കിയ ശേഷം കൊലപ്പെടുത്തുകയായിരുന്നു.

സൗത്ത് വെസ്റ്റ് ഡൽഹിയിലെ വസന്ത് വിഹാറിലാണ് പെൺകുട്ടിയുടെ കുടുംബം താമസിച്ചിരുന്നത്. കഴുത്തിൽ കുരുക്കിട്ട നിലയിലാണ് ഒഴിഞ്ഞു കിടക്ക സൈനിക ക്വാർട്ടേഴ്സിൽ പെൺകുട്ടിയുടെ മൃതദേഹം ​ചൊവ്വാഴ്ച രാവിലെ കണ്ടെത്തിയത്. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാണ് പൊലീസ് പ്രതിയെ കണ്ടെത്തിയത്. തന്നെ

സ​ഹോദരനെ പോലെ കണ്ടിരുന്ന പെൺകുട്ടിയെ പ്രലോഭിപ്പിച്ച് ആളൊഴിഞ്ഞയിടത്തിലേക്ക് കൂട്ടിക്കൊണ്ടുവരികയായിരുന്നുവെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. ബലാത്സംഗശ്രമം ചെറുത്ത പെൺകുട്ടിയെ ഇയാൾ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനാണ് കഴുത്തിൽ കുരുക്കിട്ടതെന്നും പ്രതി സമ്മതിച്ചു.

പെൺകുട്ടിയുടെ കുടുംബത്തിന്റെ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തെങ്കിലും കൊലപാതകക്കുറ്റം ചുമത്തിയിരുന്നില്ല. തുടർന്ന് പെൺകുട്ടിയുടെ കുടുംബത്തിന് നീതി കിട്ടണമെന്നാവശ്യപ്പെട്ട് നാട്ടുകാരും കുടുംബാംഗങ്ങളും ശങ്കർ വിഹാറിന് സമീപത്തെ പ്രധാന റോഡിൽ പ്രതിഷേധിച്ചു. രാവിലെ എട്ടു മണിയോടെ നാട്ടുകാരും പോലീസും ചേർന്നാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

നാട്ടുകാർ ആർമി കാമ്പസിനുള്ളിലെ തങ്ങളുടെ കുട്ടികളുടെ സുരക്ഷയെക്കുറിച്ച് ആശങ്ക പ്രകടിപ്പിക്കുകയും ഗതാഗതം തടയാൻ ശ്രമിക്കുകയും ചെയ്തു, എന്നാൽ ലോക്കൽ പോലീസിൽ നിന്ന് നടപടിയെടുക്കുമെന്ന് ഉറപ്പ് ലഭിച്ചതിനെത്തുടർന്ന് ഒടുവിൽ പ്രതിഷേധത്തിൽ നിന്ന് പിൻമാറുകയായിരുന്നു.

Tags:    
News Summary - 8 year old girl found dead in Army quarters in Delhi, teen arrested for murder

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.