പൊൻകുഴിയിൽനിന്ന്​ 1.73 കോടിയുടെ കുഴൽപണം പിടികൂടി

സു​ൽ​ത്താ​ൻ ബ​ത്തേ​രി: കേ​ര​ള-​ക​ർ​ണാ​ട​ക അ​തി​ർ​ത്തി​പ്ര​ദേ​ശ​മാ​യ പൊ​ൻ​കു​ഴി​യി​ൽ വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട്​ വ​ൻ കു​ഴ​ൽ​പ​ണ വേ​ട്ട. 1.73 കോ​ടി രൂ​പ പൊ​ലീ​സ്​ പി​ടി​ച്ചെ​ടു​ത്തു. കൊ​ടു​വ​ള്ളി സ്വ​ദേ​ശി​ക​ളാ​യ ആ​റ്റ​ക്കോ​യ (24), മു​സ്ത​ഫ (32) എ​ന്നി​വ​രെ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

മൈ​സൂ​രു ഭാ​ഗ​ത്തു​നി​ന്ന്​ പ​ച്ച​ക്ക​റി ക​യ​റ്റി​വ​ന്ന പി​ക്ക​പ്പ് വാ​ഹ​ന​ത്തി​ല്‍ ഡ്രൈ​വ​റു​ടെ മു​ന്‍ഭാ​ഗ​ത്തു​ണ്ടാ​യി​രു​ന്ന ര​ഹ​സ്യ അ​റ​യി​ല്‍നി​ന്നാ​ണ് പ​ണം പി​ടി​കൂ​ടി​യ​ത്. വാ​ഹ​നം പി​ടി​കൂ​ടു​മ്പോ​ൾ ഡ്രൈ​വ​ർ മാ​ത്ര​മേ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ. മു​സ്ത​ഫ​യെ സു​ൽ​ത്താ​ൻ ബ​ത്തേ​രി ന​ഗ​ര​ത്തി​ൽ​നി​ന്നു​മാ​ണ് പി​ടി​കൂ​ടി​യ​തെ​ന്ന് പൊ​ലീ​സ് സൂ​ചി​പ്പി​ച്ചു.

വ​യ​നാ​ട് ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​യു​ടെ പ്ര​ത്യേ​ക സ്‌​ക്വാ​ഡും സു​ൽ​ത്താ​ൻ ബ​ത്തേ​രി പൊ​ലീ​സും ര​ഹ​സ്യ​വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ​ണം പി​ടി​കൂ​ടി​യ​ത്.

Tags:    
News Summary - 1.73 crore black money seized from Ponkuzhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.