ചെന്നൈ: ബസ് കാത്തുനിന്ന 18 കാരിയെ മൂന്ന് പേർ ചേർന്ന് ഓട്ടോറിക്ഷയിൽ കയറ്റി പീഡിപ്പിപ്പിച്ചു. തിങ്കളാഴ്ചയാണ് സംഭവം നടന്നത്. കുറ്റകൃത്യം നടന്ന സ്ഥലത്തിന് സമീപമുള്ള സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്നും പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും പൊലീസ് അറിയിച്ചു.
ചെന്നൈക്ക് സമീപം കിളമ്പാക്കം ബസ് ടെർമിനലിന് പുറത്ത് ബസ് കാത്തുനിൽക്കുകയായിരുന്ന യുവതിക്ക് ഓട്ടോറിക്ഷാ ഡ്രൈവർ യാത്ര വാഗ്ദാനം ചെയ്തു. വിസമ്മതിച്ചപ്പോൾ അയാൾ യുവതിയെ അകത്തേക്ക് വലിച്ചിട്ടു. തൊട്ടുപിന്നാലെ രണ്ടുപേർ കൂടി കയറി യുവതിയെ കത്തിമുനയിൽ നിർത്തി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.
ഓട്ടോറിക്ഷ റോഡിലൂടെ പോയപ്പോൾ യുവതിയുടെ കരച്ചിൽ കേട്ട് വഴിയാത്രക്കാർ പൊലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് വാഹനം പിന്തുടർന്നു. യുവതിയെ റോഡരികിൽ ഇറക്കിയ ശേഷം അക്രമികൾ രക്ഷപ്പെടുകയായിരുന്നു. ഇതര സംസ്ഥാനക്കാരിയായ പെൺകുട്ടി സേലത്താണ് ജോലി ചെയ്യുന്നതെന്നാണ് വിവരം.
അണ്ണാ സർവകലാശാല ക്യാംപസില്‍ നടന്ന ലൈംഗിക അതിക്രമം വന്‍ രാഷ്ട്രീയ വിവാദത്തിന് വഴിയൊരുക്കി ഒരു മാസത്തിന് ശേഷമാണ് പുതിയ സംഭവം. ബിജെപി നേതാവ് കെ അണ്ണാമലൈ തമിഴ്‌നാട് സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തി. തമിഴ്‌നാട്ടില്‍ ലൈംഗികാതിക്രമങ്ങള്‍ ഭയാനകമായ യാഥാര്‍ഥ്യമായി മാറിയെന്നും അണ്ണാമലൈ എക്‌സില്‍ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.