ബൈക്കിടിപ്പിച്ച് വീഴ്ത്തി യുവാവിന്റെ 20 ലക്ഷം കവർന്നു

ചങ്ങരംകുളം: ചങ്ങരംകുളത്ത് യുവാവിനെ ബൈക്കിടിപ്പിച്ച് വീഴ്ത്തി 20 ലക്ഷം രൂപ കവർന്ന സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.

ചങ്ങരംകുളം ഒതളൂർ സ്വദേശിയായ യുവാവിനെയാണ് ബൈക്കിടിപ്പിച്ച് വീഴ്ത്തിയത്. ഇയാൾ കുഴൽപണം വിതരണം ചെയ്യുന്ന ആളാണെന്നും പ്രദേശത്ത് വിതരണം ചെയ്യാൻ കൊണ്ടുപോയ പണമാണ് കവർന്നതെന്നുമാണ് നിഗമനം. വെള്ളിയാഴ്ച രാവിലെ 11.30ഓടെ ചങ്ങരംകുളം ഹൈവേ ജങ്ഷനിൽ ചിയ്യാനൂർ റോഡിലാണ് സംഭവം. യുവാവ് സഞ്ചരിച്ച ബൈക്കിന് പിറകെയെത്തിയ സംഘം യുവാവിന്റെ ബൈക്കിനെ ക്രോസ് ചെയ്ത് ബൈക്ക് മറിച്ചിട്ട ശേഷം പണമടങ്ങിയ ബാഗ് തട്ടിയെടുത്ത് രക്ഷപ്പെടുകയായിരുന്നു.

രണ്ട് ബൈക്കുകളിലായാണ് നാലംഗ സംഘം എത്തിയത്. തിരൂർ ഡിവൈ.എസ്.പി ബെന്നി, ചങ്ങരംകുളം സി.ഐ ബഷീർ ചിറക്കൽ എന്നിവരുടെ നേതൃത്വത്തിൽ സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. പ്രതികൾ രക്ഷപ്പെട്ടെന്ന് കരുതുന്ന വഴിയിലെ സി.സി.ടി.വി ദൃശ്യങ്ങളും അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്.

Tags:    
News Summary - 20 lakhs stolen from the youth

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.