കാഞ്ഞങ്ങാട്: വ്യക്തിവിരോധത്താൽ സുഹൃത്തിനെ പെട്രോൾ ബോംബെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവിനെ ചിറ്റാരിക്കൽ പൊലീസ് അറസ്റ്റ് ചെയ്തു. കൂവപ്പറയിലെ അജേഷിനെയാണ് (32) ഇൻസ്പെക്ടർ രാജീവൻ വലിയവളപ്പിലിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
അതുലിന് നേരെയാണ് പെട്രോൾ ബോംബ് എറിഞ്ഞത്. മുമ്പ് കുളിമുറിയിൽ കാമറവെച്ച് നഗ്നചിത്രം പകർത്താൻശ്രമിച്ച കേസിൽ അജേഷിനെ അറസ്റ്റ് ചെയ്തിരുന്നു.
ഈ കേസിൽ സാക്ഷിപറഞ്ഞ വിരോധത്തിലാണ് അതുലിനുനേരെ പെട്രോൾ ബോംബെറിഞ്ഞത്. അതുൽ ഓടിരക്ഷപ്പെട്ടതിനാൽ അപകടത്തിൽനിന്ന് രക്ഷപ്പെട്ടു.
മേയ് 11ന് സംഭവത്തിനുശേഷം പ്രതി കർണാടകയിലേക്ക് പോവുകയായിരുന്നു. വിവിധ സ്ഥലങ്ങളിൽ ഒളിവിൽ താമസിച്ചശേഷം കഴിഞ്ഞദിവസമാണ് ജില്ലയിലേക്കെത്തിയത്. തിങ്കളാഴ്ച വൈകീട്ട് അമ്പലത്തുകരയിൽ വെച്ചാണ് അറസ്റ്റ് ചെയ്തത്.
ഇൻസ്പെക്ടർക്കൊപ്പം എ.എസ്.ഐ സി.വി. ഷാജു, സിവിൽ പൊലീസ് ഓഫിസർമാരായ ബാബുരാജ്, ജയരാജൻ, ഹോംഗാർഡ് ജോസ് തോമസ് എന്നിവരും അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.