കരുനാഗപ്പള്ളി: വധശ്രമ കേസില്‍ ഒളിവില്‍ പോയ പ്രതി പൊലീസ് പിടിയില്‍. കരുനാഗപ്പളളി തൊടിയൂര്‍ പുലിയൂര്‍വഞ്ചി കുന്നേമുക്കില്‍ പുത്തന്‍പുരയില്‍ അല്അമീന്(19) ആണ് കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായത്. തൊടിയൂർ സ്വദേശികളായ രണ്ട് യുവാക്കളെ അല്അമീന് അടക്കമുള്ള പ്രതികള്‍ ജൂണ്‍ 26 ന് രാത്രി 9 മണിയോടെ തൊടിയൂര്‍ ഹയര്‍ സെക്കൻഡറി സ്കൂളിന് സമീപത്തുവെച്ച് ആക്രമിക്കുകയും കുത്തി കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തു.
പ്രതികള്‍ ലഹരിമരുന്ന് വിതരണം ചെയ്തത് യുവാക്കള്‍ ചോദ്യം ചെയ്ത വിരോധത്തിലാണ് ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ആക്രമണം നടത്തിയ ശേഷം ഒളിവില്‍ പോയ നാല് പ്രതികളെ നേരത്തെ തന്നെ പോലീസ് പിടികൂടിയിരുന്നു. അല്‍അമീനെ കഴിഞ്ഞ ദിവസം പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പിടികൂടുകയായിരുന്നു. ഇയാളെ ഒളിവില്‍ കഴിയാന്‍ സഹായിച്ച ആളെയും പിടികൂടിയിട്ടുണ്ട്.
ഇവരുടെ സംഘത്തിലെ മറ്റ് പ്രതികളും ഉടന്‍ പിടിയിലാവുമെന്ന് കരുനാഗപ്പള്ളി പോലീസ് അറിയിച്ചു. കരുനാഗപ്പള്ളി എ.സി.പി പ്രദീപ്കുമാറിന്റെ നിര്‍ദ്ദേശാനുസരണം കരുനാഗപ്പള്ളി ഇന്‍സ്പെക്ടര്‍ നിസാമുദീന്റെ നേതൃത്വത്തില്‍ എസ്.ഐമാരായ ഷമീര്‍, ഷാജിമോന്‍ എ.എസ്.ഐ വേണുഗോപാല്‍, സി.പി.ഒ ഹാഷിം എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടകൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.