കുവൈത്ത് സിറ്റി: വിവിധ മയക്കുമരുന്നുകളും ആയുധങ്ങളുമായി 24 പേർ ജനറൽ ഡിപ്പാർട്മെന്റ് ഓഫ് നാർക്കോട്ടിക് കൺട്രോൾ പിടിയിലായി. ഏകദേശം 16 കിലോഗ്രാം വിവിധ മരുന്നുകൾ, 10,000 ലഹരി ഗുളികകൾ, 80 കുപ്പി മദ്യം, മൂന്ന് ലൈസൻസില്ലാത്ത ആയുധങ്ങളും വെടിക്കോപ്പുകളും ഇവരിൽനിന്ന് പിടിച്ചെടുത്തു. 16 കേസുകളിലായാണ് അറസ്റ്റ്. പിടിയിലായവർ വിവിധ രാജ്യക്കാരാണ്. പിടിച്ചെടുത്ത മയക്കുമരുന്നിൽ ഷാബു, ഹഷീഷ്, ഹെറോയിൻ, കൊക്കെയ്ൻ എന്നിവ ഉൾപ്പെടുന്നു.
ലഹരിവസ്തുക്കളുടെ വിൽപനയിലൂടെ നേടിയ പണവും അന്വേഷണ സംഘം പിടിച്ചെടുത്തു. പിടിച്ചെടുത്ത വസ്തുക്കൾ വിൽപനക്കും ദുരുപയോഗത്തിനും വേണ്ടി എത്തിച്ചതാണെന്ന് പ്രതികൾ സമ്മതിച്ചു. നിയമ നടപടികളും സ്വീകരിക്കുന്നതിന് പ്രതികളെയും പിടിച്ചെടുത്ത വസ്തുക്കളെയും ബന്ധപ്പെട്ട വിഭാഗത്തിന് കൈമാറി. രാജ്യത്ത് ലഹരി എത്തിക്കുന്നവരെയും നിർമിക്കുന്നവരെയും വിൽപന നടത്തുന്നവരെയും പിടികൂടാൻ നാർക്കോട്ടിക് കൺട്രോൾ വിഭാഗവും മറ്റു അന്വേഷണ സംഘവും ആഭ്യന്തര മന്ത്രാലയവും ജാഗ്രത പുലർത്തിവരുകയാണ്.
പിടിയിലാകുന്നവർക്കെതിരെ കർശന നടപടി തുടരുമെന്ന് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് സെക്യൂരിറ്റി റിലേഷൻസ് ആൻഡ് മീഡിയ വ്യക്തമാക്കി. സുരക്ഷ ഉദ്യോഗസ്ഥരുമായി സഹകരിക്കാനും ഏതെങ്കിലും വിവരങ്ങൾ ലഭ്യമായാൽ എമർജൻസി ഫോണിലും (112) പബ്ലിക് അഡ്മിനിസ്ട്രേഷൻ ഹോട്ട്ലൈനിലും (1884141) റിപ്പോർട്ട് ചെയ്യാൻ ആഹ്വാനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.