കവർച്ചാസംഘത്തെ പിടികൂടാനുള്ള ശ്രമത്തിനിടെ പൊലീസ് ഉദ്യോഗസ്ഥൻ വെടിയേറ്റുമരിച്ചു

കപുർത്തല: കർച്ചാസംഘത്തെ പിടികൂടാനുള്ള ശ്രമത്തിനിടെ പൊലീസ് ഉദ്യോഗസ്ഥൻ വെടിയേറ്റുമരിച്ചു. കോൺസ്റ്റബിൾ കുൽദീപ് സിങ് ബജ്വയാണ് കൊല്ലപ്പെട്ടത്. പഞ്ചാബിലെ കങ്‌ജാഗിർ ഗ്രാമത്തിൽ ഞായറാഴ്ച രാത്രിയാണ് സംഭവം. നാലംഗ കവർച്ചാസംഘത്തെ പിടികകൂടാനുള്ള ശ്രമത്തിനിടെയാണ് കുൽദീപ് സിങിന് വെടിയേറ്റത്.

കാറിൽ കടന്നുകളയാൻ ശ്രമിച്ച പ്രതികളെ പൊലീസ് പിന്തുടരുകയായിരുന്നു. തുടർന്ന് കർച്ചാസംഘം പൊലീസിനുനേരെ വെടിയുതിർത്തു. പരിക്കേറ്റ കുൽദീപ് സിങിനെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. വെടിവെപ്പിൽ പ്രതികൾക്കും പരിക്കേറ്റിട്ടുണ്ട്.

മരണത്തിൽ അനുശോചനം രേഖപ്പെടുത്തിയ പഞ്ചാബ് മുഖ്യമന്ത്രി ഭഗവത് മാൻ കുൽദീപ് സിങിന്‍റെ കുടുംബത്തിന് ഒരു കോടി രൂപ സഹായധനം നൽകുമെന്നും അറിയിച്ചു. 

Tags:    
News Summary - 28-Year-Old Punjab Constable Shot Dead While Chasing Robbers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.