ദുബൈ: യു.എ.ഇയുടെ സഹായത്തോടെ അന്താരാഷ്ട്ര ലഹരികടത്ത് സംഘത്തിലെ 49 പേരെ അറസ്റ്റ് ചെയ്തു. 30 ടൺ കൊക്കെയ്ൻ പിടിച്ചെടുത്തു. യു.എ.ഇ ഉൾപ്പെടെ അഞ്ച് രാജ്യങ്ങളിൽ യൂറോപോൾ നടത്തിയ സംയുക്ത ഓപറേഷനിലാണ് അറസ്റ്റ്.
സൂപ്പർ കാർട്ടൽ എന്നറിയപ്പെടുന്ന സംഘത്തിലെ 49 പേരാണ് യു.എ.ഇ, സ്പെയിൻ, ഫ്രാൻസ്, ബെൽജിയം, നെതർലൻഡ്സ് എന്നീ രാജ്യങ്ങളിൽനിന്നായി പിടിയിലായത്. സംഘത്തിലെ പ്രധാന കണ്ണികളായ ആറുപേർ ദുബൈയിൽനിന്നാണ് അറസ്റ്റിലായത്. ഇവർ ഫ്രാൻസ്, നെതർലൻഡ്സ്, സ്പെയിൻ എന്നിവിടങ്ങളിൽനിന്നുള്ളവരാണ്. യൂറോപ്പിലെ മൂന്നിലൊന്ന് കൊക്കെയ്ൻ കടത്തിന് പിന്നിലും സൂപ്പർ കാർട്ടൽ എന്ന സംഘമാണെന്നാണ് റിപ്പോർട്ടുകൾ.
ഓപറേഷൻ ഡെസർട്ട് ലൈറ്റ് എന്ന പേരിൽ യൂറോപോൾ, യു.എ.ഇ ആഭ്യന്തര മന്ത്രാലയം, യു.എസ് ഡ്രഗ് എൻഫോഴ്സ്മെന്റ് എന്നിവ വിവിധ രാജ്യങ്ങളിലെ പൊലീസ് സേനയുമായി കൈകോർത്തായിരുന്നു റെയ്ഡ്. ഈ മാസം എട്ടു മുതൽ 19 വരെ പരിശോധന നീണ്ടു. അറസ്റ്റിന് നേതൃത്വം നൽകിയവരെ യു.എ.ഇ ആഭ്യന്തര മന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ശൈഖ് സെഫ് ബിൻ സായിദ് ആൽ നഹ്യാൻ അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.