ബെംഗളൂരു: ഇരുപതുകാരിയോടൊപ്പം ഒളിച്ചോടി വിവാഹം കഴിച്ച നാല്പതുകാരനെ തല്ലിക്കൊന്നു. സംഭവത്തിൽ ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. 20 പേർക്കെതിരെ കേസെടുത്തു.
കർണാടകയിലെ ചിത്രദുർഗ ജില്ലയിൽ ബുധനാഴ്ചയാണ് സംഭവം. കോണനൂര്‍ സ്വദേശി മഞ്ജുനാഥ് ആണ് മരിച്ചത്. മഞ്ജുനാഥിന്റെ രണ്ടാം വിവാഹം ആയിരുന്നു ഇത്. ആദ്യ ഭാര്യ തൂങ്ങി മരിച്ചതിനെ തുടര്‍ന്ന് ജയിലിലായിരുന്ന മഞ്ജുനാഥ് പുറത്തിറങ്ങിയതിന് പിന്നാലെയാണ് ഇരുപതുകാരിയുമായി പ്രണയത്തിലായത്.
തുടർന്ന് ഇരുപത് ദിവസം മുൻപ് ഇരുവരും ഒളിച്ചോടി ഹൊസഗുഡ്ഡ ക്ഷേത്രത്തില്‍ വച്ച് വിവാഹം കഴിച്ചു. ഇതിന് പിന്നാലെ യുവതിയുടെ വീട്ടുകാര്‍ മഞ്ജുനാഥിനെ കൊല്ലാന്‍ പദ്ധതിയിടുകയായിരുന്നു. വീട്ടില്‍ വിവാഹചടങ്ങുകള്‍ നടത്താമെന്ന് ഇരുവരെയും വിശ്വസിപ്പിച്ച് യുവതിയെ വീട്ടിലേക്ക് കൂട്ടികൊണ്ടുപോവുകയും ചെയ്‌തു. വീട്ടിലെത്തിയ മഞ്ജുനാഥിനെ യുവതിയുടെ വീട്ടുകാര്‍ ഇരുമ്പുവടിയും മറ്റും ഉപയോഗിച്ച് മര്‍ദിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
യുവാവിന്റെ മരണത്തിന് പിന്നാലെ, മഞ്ജുനാഥും യുവതിയും തമ്മിലുള്ള ഒരു ഓഡിയോ ക്ലിപ്പ് പുറത്തുവന്നിട്ടുണ്ട്. വീട്ടിലെത്തി തന്നെ എത്രയും വേഗം കൊണ്ടുപോകണമെന്നും അല്ലാത്ത പക്ഷം താന്‍ ജീവനൊടുക്കുമെന്നും ഓഡിയോ ക്ലിപ്പിൽ യുവതി പറയുന്നു. സംഭാഷണത്തിന്റെ അവസാനം താന്‍ വന്ന് കൂട്ടിക്കൊണ്ടുപോകാമെന്ന് അയാള്‍ സമ്മതിക്കുകയും ചെയ്യുന്നുണ്ട്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.