അസം യുവതിയുടെ കൊല: മലയാളി ആരവിനായി രണ്ട് അന്വേഷണ സംഘം; മൂന്നാം ദിവസവും പിടികൂടാനായില്ല

ബം​ഗ​ളൂ​രു: ബംഗളൂരുവിൽ കാമുകിയായ അസം യുവതിയെ കുത്തിക്കൊലപ്പെടുത്തി ഒളിവിൽ പോയ കണ്ണൂർ സ്വദേശിയായ ആരവ് അനയ്നെ കണ്ടെത്താനാകാതെ പൊലീസ്. മൂന്നാം ദിവസവും ആരവിനെക്കുറിച്ച് വിമരില്ല. യുവാവിനെ കണ്ടെത്താനായി രണ്ട് അന്വേഷണ സംഘങ്ങളാണ് കർണാടക പൊലീസ് രൂപീകരിച്ചിട്ടുള്ളത്.

ഒരു സംഘം ആരവ് പോയിരിക്കാൻ സാധ്യതയുള്ള സ്ഥലങ്ങളിലാണ് അന്വേഷണം നടത്തുന്നത്. കണ്ണൂരിലെ വീട്ടിൽ അന്വേഷണ സംഘം എത്തിയിരുന്നു. ആരവിന്‍റെ മുത്തച്ഛൻ മാത്രമാണ് ഇവിടെയുള്ളത്. ആരവിന് കണ്ണൂരിൽ കാര്യമായ സുഹൃദ് വലയമൊന്നുമില്ലെന്നും പൊലീസ് വ്യക്തമാക്തമാക്കുന്നു. മറ്റൊരു അന്വേഷ സംഘം ബംഗളൂരു കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്.

അ​സം സ്വ​ദേ​ശി​നി മാ​യ ഗൊ​ഗോ​യാ​ണ് (26) കൊ​ല്ല​പ്പെ​ട്ട​ത്. ബം​ഗ​ളൂ​രു ഇ​ന്ദി​ര ന​ഗ​റി​ലെ റോ​യ​ല്‍ ലി​വി​ങ്സ് അ​പ്പാ​ർ​ട്​​മെ​ന്‍റി​ലാ​ണ് കൊ​ല ന​ട​ന്ന​ത്. ശനിയാഴ്ചയാണ് ഇ​വ​ർ സ​ർ​വി​സ് അ​പ്പാ​ർ​ട്​​മെ​ന്‍റി​ല്‍ മു​റി​യെ​ടു​ത്ത​ത്. അ​ന്ന് രാ​ത്രി ആരവ് യുവതിയുടെ ദേഹമാസകലം കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ചോ​ര​വാ​ർ​ന്നാ​ണ് യുവതി​യു​ടെ മ​ര​ണം. കൊ​ല ന​ട​ത്തി​യ ശേ​ഷം ആ​ര​വ് ദി​വ​സം മു​ഴു​വ​ൻ ആ മു​റി​യി​ല്‍ ത​ന്നെ ക​ഴി​ഞ്ഞു. പിറ്റേന്ന് ഞാ​യ​റാ​ഴ്ച വൈ​കീ​ട്ടോ​ടെ അ​പ്പാ​ർ​ട്​​മെ​ന്‍റി​ന് പു​റ​ത്തു​പോ​യ ഇ​യാ​ൾ പി​ന്നീ​ട് മ​ട​ങ്ങി വ​ന്നി​ട്ടി​ല്ല.

അപ്പാർട്മെന്‍റിലേക്ക് ഇരുവരും ഒരുമിച്ചെത്തുന്നതിന്‍റെ സി.സി.ടി.വി ദൃശ്യം പൊലീസിന് ലഭിച്ചിട്ടുണ്ട്. എച്ച്.എസ്.ആർ ലേഔട്ടിലെ സ്വകാര്യ കമ്പനിയില്‍ ജീവനക്കാരിയാണ് മായ ഗൊഗോയി.

Tags:    
News Summary - Assam Woman's Murder in bengaluru: Two Investigating Teams to find Malayali Aarav

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.