കാട്ടുപന്നിയെ കൊന്ന് കറിവെച്ച സംഭവത്തിൽ യുവാവിനെതിരെ കേസ്

അടിമാലി: വേട്ടയാടി പിടിച്ച കാട്ടുപന്നിയെ കൊന്ന് കറിവെച്ച് കഴിക്കുകയും ഇറച്ചി ഫ്രിഡ്ജിൽ സൂക്ഷിക്കുകയും ചെയ്ത സംഭവത്തിൽ യുവാവിനെതിരെ കേസെടുത്തു. അടിമാലി ചാറ്റുപാറ വയലിൽ വീട്ടിൽ ജയേഷി (45)നെതിരെയാണ് വനപാലകർ കേസെടുത്തത്.

ഇയാളുടെ വീട്ടിൽ കറിവെച്ചതും തൊലിയോടു കൂടി ഫ്രിഡ്ജിൽ സൂക്ഷിച്ചതുമായ ആറു കിലോയാളം ഇറച്ചി പിടികൂടുകയും ചെയ്തു. എയർ ഗണും നാടൻ തോക്ക് നിർമിക്കുന്നതിനുള്ള വസ്തുക്കളും വീട്ടിൽ നിന്ന് കണ്ടെടുത്തതായി റേഞ്ച് ഓഫീസർ കെ.വി. രതീഷ് പറഞ്ഞു.

സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടതായും ഇവർക്കായി തെരച്ചിൽ ഊർജിതപ്പെടുത്തിയതായും റേഞ്ച് ഓഫീസർ പറഞ്ഞു. ഒളിവിൽ പോയ പ്രതിക്കായി അന്വേഷണം ഊർജിതമാക്കി. കുരങ്ങാട്ടി വനമേഖലയിൽ നിന്നാണ് കാട്ടുപന്നിയെ വേട്ടയാടിയതെന്ന് കരുതുന്നു.

രഹസ്യ വിവരത്തെ തുടർന്നാണ് വീട്ടിൽ പരിശാേധന നടത്തിയത്. റെയ്ഡിൽ റേഞ്ച് ഒാഫീസർക്ക് പുറമെ എ.വി. വിനോദ്, പ്രശാന്ത്, സുധാമോൾ, അബൂബക്കർ സിദ്ധീഖ്, സജി ജോർജ്, എൻ.എ. മനോജ് എന്നിവരും പങ്കെടുത്തു.

Tags:    
News Summary - A case has been registered against a youth in connection with the killing a wild boar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.