യുവാവിനെ കുത്തിപ്പരിക്കേൽപിച്ച കേസിൽ ഒരാൾ അറസ്റ്റിൽ

ആ​ലു​വ: യു​വാ​വി​നെ കു​ത്തി​പ്പ​രി​ക്കേ​ൽ​പി​ച്ച കേ​സി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ. അ​ശോ​ക​പു​രം കു​റ്റി​ത്തെ​ക്കേ​തി​ൽ വീ​ട്ടി​ൽ വി​ശാ​ൽ മു​ര​ളി​യെ​യാ​ണ്​ (32) ആ​ലു​വ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ചു​ണ​ങ്ങം​വേ​ലി സ്വ​ദേ​ശി ഗി​രീ​ഷി​നാ​ണ് കു​ത്തേ​റ്റ​ത്. വൈ​രാ​ഗ്യ​ത്തി​ന്‍റെ പേ​രി​ൽ സം​ഘം ചേ​ർ​ന്ന് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ശേ​ഷം ഒ​ളി​വി​ൽ പോ​യ പ്ര​തി ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ര​ഹ​സ്യ​മാ​യി വീ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ അ​ന്വേ​ഷ​ണ​സം​ഘം വീ​ട് വ​ള​ഞ്ഞ് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. വ​ധ​ശ്ര​മം ഉ​ൾ​പ്പെ​ടെ നി​ര​വ​ധി കേ​സി​ലെ പ്ര​തി​യാ​ണ്. മ​റ്റൊ​രു കേ​സി​ൽ ജ​യി​ൽ​ശി​ക്ഷ ക​ഴി​ഞ്ഞ് മാ​സ​ങ്ങ​ൾ​ക്ക് മു​മ്പാ​ണ് പു​റ​ത്തി​റ​ങ്ങി​യ​ത്. മ​റ്റ് ര​ണ്ട് പ്ര​തി​ക​ൾ​ക്കാ​യി അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി.

ഇ​ൻ​സ്പെ​ക്ട​ർ എ​ൽ. അ​നി​ൽ​കു​മാ​ർ, എ​സ്.​ഐ​മാ​രാ​യ സി.​ആ​ർ. ഹ​രി​ദാ​സ്, എ​സ്. ശ്രീ​ലാ​ൽ, എ.​എ​സ്.​ഐ ഹം​സ, സി.​പി.​ഒ മാ​രാ​യ എ​ൻ.​എ. മു​ഹ​മ്മ​ദ് അ​മീ​ർ, മാ​ഹീ​ൻ​ഷാ അ​ബൂ​ബ​ക്ക​ർ, കെ.​എം. മ​നോ​ജ്, സ​ന്ദീ​പ് തു​ട​ങ്ങി​യ​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ള്ള​ത്.

Tags:    
News Summary - A man has been arrested in the case of stabbing a young man

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.