ചേർത്തല: കാൽലക്ഷം രൂപ വിലയുള്ള കഞ്ചാവുമായി പശ്ചിമബംഗാൾ സ്വദേശി എക്സൈസിെൻറ പിടിയിലായി. പശ്ചിമബംഗാൾ സൗത്ത് ദിനജ്പുർ ജില്ലയിൽ രഞ്ജിത്ത് സർക്കാറാണ് (24) ഒരു കിലോ 350 ഗ്രാം കഞ്ചാവുമായി പിടിയിലായത്. കലവൂരിൽ വാടകക്ക് താമസിക്കുന്ന അസം സ്വദേശിക്ക് നൽകാൻ പശ്ചിമബംഗാളിൽനിന്ന് കൊണ്ടുവന്നതായിരുന്നു കഞ്ചാവ്. എന്നാൽ, പ്രതി അറസ്റ്റിലായ വിവരമറിഞ്ഞ് അസം സ്വദേശി വീട് ഒഴിഞ്ഞു പോയതിനാൽ പിടികൂടാൻ കഴിഞ്ഞിട്ടില്ല.
കഴിഞ്ഞ ദിവസങ്ങളിലായി എറണാകുളം കേന്ദ്രീകരിച്ച് ആലപ്പുഴക്ക് കഞ്ചാവ് കടത്തുന്ന നിരവധിപേരെ ചേർത്തല എക്സൈസ് സംഘം പിടികൂടിയിരുന്നു. എക്‌സൈസ് ഇൻസ്പെക്ടർ വി.ജെ. റോയിയുടെ നേതൃത്വത്തിൽ ഓഫിസർമാരായ ബിയാസ് ബി.എം, പി.എ. അനിൽകുമാർ, പ്രിവന്‍റിവ് ഓഫിസർമാരായ ഷിബു പി. ബെഞ്ചിൽ, ഡി. മായാജി, അസി എക്‌സൈസ് ഇൻസ്‌പെക്ടർ എൻ. ബാബു, എക്‌സൈസ് സൈബർ ടീം അംഗങ്ങളായ വർഗീസ് പയസ്, അൻഷാദ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.