പെരുനാട്: ആക്രമണത്തിനിടെ പ്രാണരക്ഷാർഥം അഭയം തേടിയ യുവതികളെ സംരക്ഷിച്ച വീട്ടമ്മക്കും മക്കൾക്കും മർദനമേറ്റ സംഭവത്തിൽ പെരുനാട് ളാഹ മഞ്ഞത്തോട് ആദിവാസി കോളനിയിൽ ഭാഗ്യരാജിനെ (23) പെരുനാട് പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം വൈകീട്ട് ഏഴുമണിയോടുകൂടി അയൽവാസികളായ മീനാക്ഷിയെയും സുധയെയും യുവാവ് ഉപദ്രവിച്ചു.
ഇവർ അയൽവാസിയായ മനോജിന്റെ ഷെഡിലേക്ക് ഓടിക്കയറി. പിന്നാലെയെത്തിയ ഭാഗ്യരാജിനെ തടയാൻ ശ്രമിച്ച മനോജിന്റെ ഭാര്യ ഓമനയെയും മക്കളായ സോനു, അനന്തു, മഹേഷ് എന്നിവരെയും ഉപദ്രവിക്കുകയും ഷെഡിലെ സാധനങ്ങൾ തീവെച്ച് നശിപ്പിക്കുകയും ചെയ്തു.
ഒരു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. തുടർന്ന് ഓമനയും കുടുംബവും മഞ്ഞത്തോടുള്ള കാനാത്തറയിൽ സാംകുട്ടിയുടെ വീട്ടിൽ അഭയം തേടി. വിവരമറിഞ്ഞെത്തിയ പെരുനാട് പൊലീസ് ഓമനയുടെ മൊഴി രേഖപ്പെടുത്തി കേസെടുക്കുകയായിരുന്നു. പത്തനംതിട്ട ജനറൽ ആശുപത്രി പരിസരത്തുനിന്നാണ് ഭാഗ്യരാജിനെ പൊലീസ് പിടികൂടിയത്. അയൽവാസികൾ മർദിച്ചതായി മൊഴി നൽകിയതിനെ തുടർന്ന് ബോസും മക്കൾ, കൊക്കത്തോട് സ്വദേശി എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.