സൈനുൽ ആബിദ് 

ഓൺലൈൻ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ

കുറവിലങ്ങാട് : ഓൺലൈനിലൂടെ പാർടൈം ജോലി വഴി പണം സമ്പാദിക്കാം എന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് യുവാവിൽ നിന്നും പണം തട്ടിയ കേസുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ മാടായി വാടിക്കൽ ഭാഗത്ത് കളത്തിലേപുരയിൽ വീട്ടിൽ സൈനുൽ ആബിദ് (23) എന്നയാളെയാണ് കുറവിലങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്.

കുറവിലങ്ങാട് പകലോമറ്റം സ്വദേശിയായ യുവാവ് തന്റെ ടെലഗ്രാം അക്കൗണ്ടിലേക്ക് പാർട്ട് ടൈം ജോലി വഴി പണം സമ്പാദിക്കാം എന്ന പരസ്യം കാണുകയും തുടർന്ന് ഇതിൽ ആകൃഷ്ടനായ യുവാവ് ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോലിക്കായി അപേക്ഷിക്കുകയുമായിരുന്നു. പിന്നീട് പലതവണകളിലായി യുവാവിൽ നിന്നും 250,000 ത്തിൽപരം(രണ്ടുലക്ഷത്തി അമ്പതിനായിരം) രൂപ സ്വന്തമാക്കി. തുടർന്ന് കബളിപ്പിക്കപ്പെട്ടതായി മനസിലാക്കിയ യുവാവ് പൊലീസിൽ പരാതി നൽകുകയായിരുന്നു.

പരാതിയെ തുടർന്ന് കുറവിലങ്ങാട് പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, ജില്ല പൊലീസ് മേധാവി കെ.കാർത്തിക്കി​െൻറ നേതൃത്വത്തിൽ പ്രത്യേക സൈബർ സംഘം രൂപീകരിച്ചു നടത്തിയ ശാസ്ത്രീയമായ പരിശോധനയിൽ സൈനുൽ ആബിദി​െൻറ അക്കൗണ്ടിലേക്കും പണം എത്തിയതായി കണ്ടെത്തുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കുറവിലങ്ങാട് സ്റ്റേഷൻ എസ്.എച്ച്. ഓ നോബിൾ പി.ജെ, എസ്.ഐ അനിൽകുമാർ പി, എ.എസ്.ഐ അജി.ഡി, സി.പി.ഓ ജോജി കെ വർഗീസ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. മറ്റു പ്രതിക്കായി തിരച്ചിൽ ശക്തമാക്കി.

Tags:    
News Summary - A young man was arrested in a case of extorting money by offering online jobs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.