കൊൽക്കത്ത: പശ്ചിമ ബംഗാളിലെ മുർഷിദാബാദ് ജില്ലയിൽ അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ യുവാവ് പിടിയിൽ. ശനിയാഴ്ച രാത്രി വനമേഖലയിൽവെച്ച് കുട്ടിയുടെ പിതാവും അയൽവാസികളും ചേർന്ന് പ്രതിയെ പിടികൂടുകയായിരുന്നു.
പ്രതി കുട്ടിയെ വീടിന് സമീപത്തെ വനമേഖലയിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. രക്ഷപെടാൻ ശ്രമിച്ച പ്രതിയെ കുട്ടിയുടെ പിതാവും നാട്ടുകാരും ചേർന്ന് പിടികൂടുകയും മർദിക്കുകയുമായിരുന്നു. തുടർന്ന് ബർവാൻ പൊലീസ് സ്റ്റേഷനിൽ വിവരമറിയിക്കുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പൊലീസ് പോക്സോ വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. അതേസമയം പെൺകുട്ടി പ്രാദേശിക ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.
അതേസമയം കഴിഞ്ഞ ഒക്ടോബറിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പ്രതിയെ പർഗാനാസ് ജില്ലയിലെ ജില്ലാ കോടതി കഴിഞ്ഞ ദിവസം വധശിക്ഷക്ക് വിധിച്ചിരുന്നു.
സംഭവം നടന്ന് 62 ദിവസത്തിനുള്ളിൽ ശിക്ഷാ നടപടികൾ പൂർത്തിയാക്കിയതിന് സംസ്ഥാന പൊലീസിനെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും മുഖ്യമന്ത്രി മമത ബാനർജി അഭിനന്ദിച്ചിരുന്നു.
കഴിഞ്ഞ കുറച്ച് മാസങ്ങളായി പശ്ചിമ ബംഗാളിൽ ബലാത്സംഗം, കൊലപാതകം എന്നീ കേസുളിൽ വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇത്തരം സംഭവങ്ങളിൽ ഇരകളാകുന്നതിൽ ഭൂരിഭാഗവും പ്രായപൂർത്തിയാകാത്തവരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.