വ​ര്‍ഗീ​സ്

വധശ്രമക്കേസില്‍ ഒളിവിലായിരുന്നയാൾ പിടിയില്‍

കു​ള​ത്തൂ​പ്പു​ഴ: സു​ഹൃ​ത്തി​ന്‍റെ വി​വാ​ഹ​ത്തി​നെ​ത്തി​യ പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ വാ​ഹ​നം നി​ര്‍ത്തി​യി​ടു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​യ ത​ര്‍ക്ക​ത്തി​ല്‍ മാ​ര​ക​മാ​യി കു​ത്തി പ​രി​ക്കേ​ല്‍പി​ച്ച സം​ഭ​വ​ത്തി​ല്‍ ഒ​രു മാ​സ​ത്തി​ലേ​റെ​യാ​യി ഒ​ളി​വി​ലാ​യി​രു​ന്ന​യാ​ളെ കു​ള​ത്തൂ​പ്പു​ഴ പൊ​ലീ​സ് പി​ടി​കൂ​ടി. കു​ള​ത്തൂ​പ്പു​ഴ സാം​ന​ഗ​ര്‍ മു​രു​പ്പേ​ല് ഹൗ​സി​ല്‍ വ​ര്‍ഗീ​സി​നെ​യാ​ണ് (49 -പൊ​ടി) ക​ഴി​ഞ്ഞ​ദി​വ​സം പ​ത്ത​നാ​പു​ര​ത്തി​നു​സ​മീ​പം പു​ന്ന​ല​യി​ല്‍ നി​ന്ന്​ പി​ടി​കൂ​ടി​യ​ത്.

സെ​പ്റ്റം​ബ​റി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. സ​ന്ധ്യ​യോ​ടെ സാം​ന​ഗ​റി​ല്‍ സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ല്‍ ന​ട​ക്കു​ന്ന വി​വാ​ഹ​സ​ത്കാ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി റോ​ഡ​രി​കി​ല്‍ വാ​ഹ​നം നി​ര്‍ത്തി​യി​ട്ട​തു​സം​ബ​ന്ധി​ച്ച വാ​ക്കു​ത​ര്‍ക്ക​ത്തി​നൊ​ടു​വി​ല്‍ വ​ർ​ഗീ​സ് ഇ​യാ​ളു​ടെ നെ​ഞ്ചി​ല്‍ കു​ത്തി പ​രി​ക്കേ​ല്‍പ്പി​ക്കു​ക​യാ​യി​യി​രു​ന്നു. സം​ഭ​വ​ത്തെ തു​ട​ര്‍ന്ന് ഒ​ളി​വി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന ഇ​യാ​ളെ ക​ണ്ടെ​ത്താ​ന്‍ അ​ന്വേ​ഷ​ണം തു​ട​രു​ന്ന​തി​നി​ടെ ക​ഴി​ഞ്ഞ​ദി​വ​സം ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ കു​ള​ത്തൂ​പ്പു​ഴ പൊ​ലീ​സ് സ​ര്‍ക്കി​ള്‍ ഇ​ന്‍സ്പെ​ക്ട​ര്‍ എ​ന്‍. ഗി​രീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സം​ഘം പു​ന്ന​ല​യി​ല്‍ നി​ന്ന്​ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. സ​ബ് ഇ​ന്‍സ്പെ​ക്ട​ര്‍ ഷാ​ന​വാ​സ്, എ.​എ​സ്.​ഐ​മാ​രാ​യ വി​നോ​ദ് കു​മാ​ര്‍, അ​മീ​ന്‍ (പു​ന​ലൂ​ര്‍), സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ സു​ജി​ത്ത്, സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​രാ​യ ര​തീ​ഷ്, വി​പി​ൻ, ര​മേ​ശ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍ഡ് ചെ​യ്തു. കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണ​ത്തി​നാ​യി ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങു​മെ​ന്ന് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ന്‍ അ​റി​യി​ച്ചു.

Tags:    
News Summary - Absconder arrested in attempted murder case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.