വധശ്രമക്കേസില്‍ ഒളിവിലായിരുന്നയാൾ പിടിയില്‍
text_fieldsകുളത്തൂപ്പുഴ: സുഹൃത്തിന്റെ വിവാഹത്തിനെത്തിയ പത്തനംതിട്ട സ്വദേശിയായ യുവാവിനെ വാഹനം നിര്‍ത്തിയിടുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തില്‍ മാരകമായി കുത്തി പരിക്കേല്പിച്ച സംഭവത്തില്‍ ഒരു മാസത്തിലേറെയായി ഒളിവിലായിരുന്നയാളെ കുളത്തൂപ്പുഴ പൊലീസ് പിടികൂടി. കുളത്തൂപ്പുഴ സാംനഗര്‍ മുരുപ്പേല്‍ ഹൗസില്‍ വര്‍ഗീസിനെയാണ് (49 -പൊടി) കഴിഞ്ഞദിവസം പത്തനാപുരത്തിനുസമീപം പുന്നലയില്‍ നിന്ന് പിടികൂടിയത്.
സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം. സന്ധ്യയോടെ സാംനഗറില്‍ സുഹൃത്തിന്റെ വീട്ടില്‍ നടക്കുന്ന വിവാഹസത്കാരത്തില്‍ പങ്കെടുക്കാനെത്തിയ പത്തനംതിട്ട സ്വദേശി റോഡരികില്‍ വാഹനം നിര്ത്തിയിട്ടതുസംബന്ധിച്ച വാക്കുതര്‍ക്കത്തിനൊടുവില്‍ വർഗീസ് ഇയാളുടെ നെഞ്ചില്‍ കുത്തി പരിക്കേല്പ്പിക്കുകയായിയിരുന്നു. സംഭവത്തെ തുടര്‍ന്ന് ഒളിവില്‍ കഴിഞ്ഞിരുന്ന ഇയാളെ കണ്ടെത്താന്‍ അന്വേഷണം തുടരുന്നതിനിടെ കഴിഞ്ഞദിവസം ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കുളത്തൂപ്പുഴ പൊലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എന്‍. ഗിരീഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പുന്നലയില്‍ നിന്ന് പിടികൂടുകയായിരുന്നു. സബ് ഇന്‍സ്പെക്ടര്‍ ഷാനവാസ്, എ.എസ്.ഐമാരായ വിനോദ് കുമാര്‍, അമീന് (പുനലൂര്‍), സീനിയർ സിവിൽ പൊലീസ് ഓഫിസർ സുജിത്ത്, സിവിൽ പൊലീസ് ഓഫിസർമാരായ രതീഷ്, വിപിൻ, രമേശ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. കൂടുതല്‍ അന്വേഷണത്തിനായി ഇയാളെ കസ്റ്റഡിയിൽ വാങ്ങുമെന്ന് അന്വേഷണ ഉദ്യോഗസ്ഥന് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.