മാന്നാർ: മാന്നാർ പൊലീസ് രജിസ്റ്റർ ചെയ്ത അബ്കാരി കേസിലെ പ്രതി ബുധനൂർ പെരിങ്ങാട് 14ാം വാർഡിൽ തോപ്പിൽ ചന്തക്കുസമീപം രാമമന്ദിരത്തിൽ രാജൻ നായരെയാണ് (60) അറസ്റ്റ് ചെയ്തത്. വാറ്റുചാരായ വിൽപന നടത്തിയതിന് രാജൻ നായരുടെ പേരിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നെങ്കിലും ഒളിവിൽ കഴിയുകയായിരുന്നു. ശനിയാഴ്ച പ്രതി വീട്ടിലുണ്ടെന്ന് രഹസ്യ വിവരം ലഭിച്ചതിനെത്തുടർന്ന് പൊലീസ് എത്തിയതോടെ കടന്നുകളയാൻ ശ്രമിച്ചെങ്കിലും ഓടിച്ചിട്ട് പിടികൂടി. 2013ൽ കേസ് അന്വേഷണത്തിന് ചെന്ന പൊലീസ് സംഘത്തെ വെട്ടിയതടക്കം നിരവധി കേസുകളിൽ പ്രതിയാണ്.
എസ്.എച്ച്.ഒ ജി. സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ ഹരോൾഡ് ജോർജ്, എസ്.ഐ അനിൽ കുമാർ, എസ്.ഐ, ബഷിറുദ്ദീൻ, ഗ്രേഡ് എസ്.ഐ ജയചന്ദ്രൻ, അഡിഷനൽ എസ്.ഐമാരായ മധുസൂദനൻ, ബിന്ദു, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ സജീവ്, പ്രമോദ്, സിവിൽ പൊലീസ് ഓഫിസർമാരായ ഹാഷിം, അനീഷ്, അനൂപ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.