കോട്ടയം: യുവാവിനെയും വീട്ടമ്മയെയും ആക്രമിച്ച കേസിൽ ഒളിവില്‍ കഴിഞ്ഞ പ്രതി പിടിയില്‍. മാഞ്ഞൂർ കുറുപ്പന്തറ സെന്റ് സേവ്യഴ്സ് സ്കൂൾ ഭാഗത്ത് മണിമലക്കുന്നേൽ നിഖിൽ സണ്ണിയാണ് (24) അറസ്റ്റിലായത്. ഇയാള്‍ ഉൾപ്പെടെ പ്രതികള്‍ നാൽപാത്തിമല പള്ളിയിൽ പാതിര കുർബാന സമയത്ത് റോഡിൽ പടക്കം പൊട്ടിക്കുകയും ഇത് ചോദ്യം ചെയ്ത പ്രദേശവാസിയായ ജോമോനെ സംഘം ചേർന്ന് ആക്രമിക്കുകയുമായിരുന്നു.
തടയാൻ ചെന്ന ബന്ധുവായ സ്ത്രീയെയും ഇവരുടെ മക്കളെയും മര്‍ദിച്ചു. സംഭവശേഷം കടന്നുകളഞ്ഞ പ്രതികളില്‍ രാജീവ് പി. കുമാർ, രഞ്ജിത് രമേശൻ എന്നിവരെ ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലെ അന്വേഷണസംഘം കഴിഞ്ഞദിവസം പിടികൂടിയിരുന്നു. എസ്.എച്ച്.ഒ കെ. ഷിജി, എസ്.ഐ വി. വിദ്യ, സി.പി.ഒമാരായ പ്രവിനോ, പി.ആർ. സുനിൽ, രാഗേഷ് എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.