പോക്സോ കേസിൽ ഒളിവിൽ കഴിഞ്ഞ പ്രതി പിടിയിൽ

ഗാ​ന്ധി​ന​ഗ​ർ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ കോ​ട​തി​യി​ൽ​നി​ന്ന്​ ജാ​മ്യ​ത്തി​ലി​റ​ങ്ങി ഒ​ളി​വി​ൽ ക​ഴി​ഞ്ഞ​യാ​ളെ അ​റ​സ്റ്റ് ചെ​യ്തു. കൊ​ട്ടാ​ര​ക്ക​ര തേ​വ​ന്നൂ​ർ ഭാ​ഗ​ത്ത് ക​ണ്ണ​ൻ​ക​ര​മ​ഠ​ത്തി​ൽ ശ​ങ്ക​ര​നാ​രാ​യ​ണ​ൻ ന​മ്പൂ​തി​രി​യെ​യാ​ണ്​ (40) അ​റ​സ്റ്റ് ചെ​യ്ത​ത്.

2020ല്‍ ​പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്യു​ക​യും പി​ന്നീ​ട് ജാ​മ്യ​ത്തി​ലി​റ​ങ്ങി ഒ​ളി​വി​ൽ പോ​വു​ക​യു​മാ​യി​രു​ന്നു. എ​സ്.​എ​ച്ച്.​ഒ കെ. ​ഷി​ജി, സി.​പി.​ഒ​മാ​രാ​യ പ്ര​വി​നോ, ആ​ർ. പ്ര​ശാ​ന്ത് കു​മാ​ർ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. 

Tags:    
News Summary - Accused absconding in POCSO case arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.