പുനലൂർ: വിദ്യാർഥികൾക്ക് വിൽക്കാനായി കൊണ്ടുവന്ന ഹാഷിഷ് ഓയിലുമായി രണ്ടു യുവാക്കളെ ഡാൻസാഫ് സംഘം അറസ്റ്റ് ചെയ്തു.
പുനലൂർ തൊളിക്കോട് തലയംകുളം മണ്ണുവയൽ കാഴക്കേതിൽ സഞ്ജയ് (22), വാളക്കോട് ആറ്റുമല പുത്തൻവീട്ടിൽ ആൽവിൻ ഫ്രാൻസിസ് (21) എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്നും ഒരു ഗ്രാം ഹാഷിഷ് ഓയിൽ കണ്ടെത്തി.
വെള്ളിയാഴ്ച വൈകീട്ട് അഞ്ചോടെ പുനലൂർ എം.എൽ.എ റോഡിലാണ് ഇവർ പിടിയിലായത്. ഇരുചക്രവാഹനത്തിലെത്തിയ യുവാക്കൾ വിദ്യാർഥികൾക്ക് ലഹരി ഉൽപന്നം കൈമാറാൻ ശ്രമിക്കുന്നതിനിടെ പുനലൂർ ഡി.വൈ.എസ്.പി പ്രദീപ്കുമാറിന് ലഭിച്ച രഹസ്യ സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ എസ്.എച്ച്.ഒ ടി. രാജേഷ് കുമാറിന്റെ നിർദേശത്തെ തുടർന്ന് ഡാൻസാഫ് സംഘം പിൻതുടർന്ന് പിടികൂടുകയായിരുന്നു. തുടർന്ന് പുനലൂർ എസ്.ഐ. അനീഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി തഹസിൽദാർ അജിത് ജോയിയുടെ സാന്നിധ്യത്തിൽ ഹാഷിഷ് ഓയിൽ അളന്ന് സീൽ ചെയ്തു. പ്രതികളെ വിശദമായി ചോദ്യം ചെയ്താൽ മാത്രമേ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് അറിയാൻ സാധിക്കൂ എന്ന് പൊലീസ് അറിയിച്ചു. ശബരീഷ്, രാജീവ്, അനീഷ് കുമാർ, അലിഫ് ഖാൻ, ആദർശ് എന്നിവരും ഡാൻസാബ് സംഘത്തിൽ ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.