കൊട്ടാരക്കര: താലൂക്ക് ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനെ ആക്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 12ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഫീമെയിൽ വാർഡിൽ ജോലി ചെയ്തിരുന്ന പവിത്രേശ്വരം, കരിമ്പിൻപുഴ ശ്രുതിലയത്തിൽ സുരേഷ് കുമാറിനാണ് (54) മർദനമേറ്റത്. ഇതിൽ നാലാം പ്രതിയായ തൃക്കണ്ണമംഗലം തട്ടത്ത് പള്ളിക്ക് സമീപം അനിൽ ഭവനിൽ അനിൽകുമാറിനെ (42) രാവിലെ കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തു. രാത്രി 11.30ന് ശേഷം പുരുഷന്മാർ പെണ്ണുങ്ങളുടെ വാർഡിൽനിന്ന് പുറത്തുപോകണമെന്ന് സുരേഷ് കുമാർ ആവശ്യപ്പെട്ടതിൽ തുടർന്നുള്ള തർക്കത്തിലായിരുന്നു മർദനം. കൊട്ടാരക്കര നഗരസഭ പുലമൺ ടൗൺ വാർഡ് കൗൺസിലർ പവിജ പത്മൻ, പവിജയുടെ ഭർത്താവ് സുമേഷ്, സഹോദരൻ പവീഷ് തുടങ്ങി പന്ത്രണ്ടോളം പ്രതികളാണ് ഈ കേസിലുള്ളത്. കൊട്ടാരക്കര പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ എൻ. ബിജു, എസ്.ഐമാരായ സഹിൽ, ജുമൈലബിബി എ.എസ്.ഐ സജീവ്, സി.പി.ഒമാരായ നഹാസ്, സഹിൽ, രാജേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
കേസിലെ മറ്റു പ്രതികളെല്ലാം ഒളിവിലാണ്. ഇവർക്ക് വേണ്ടിയുള്ള അന്വേഷണം ഊർജിതമായി നടത്തുന്നുവെന്ന് കൊട്ടാരക്കര സ്റ്റേഷൻ ഹൗസ് ഓഫിസർ അറിയിച്ചു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.