തിരുവനന്തപുരം: അഡീഷനൽ ചീഫ് മാര്‍ഷൽ ശകാരിച്ചതിനെ തുടര്‍ന്ന് നിയമസഭയിലെ വനിത വാച്ച് ആന്‍ഡ് വാര്‍ഡ് കുഴഞ്ഞുവീണു. കുഞ്ഞിന്റെ ചികിത്സക്ക് അവധിയെടുത്തതാണ് അഡീ. ചീഫ് മാർഷലിനെ പ്രകോപിപ്പിച്ചത്.
ശകാരത്തേയും മാനസിക പീഡനത്തേയും തുടര്‍ന്ന് കുഴഞ്ഞുവീണ വെമ്പായം സ്വദേശിനി ജി. അഞ്ജലിയെ (30) ജനറല്‍ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. അഡീഷനല്‍ ചീഫ് മാര്‍ഷല്‍ മൊയ്തീന് ഹുസൈന് അഞ്ജലിയെ മാനസികമായി പീഡിപ്പിച്ചെന്നാരോപിച്ച് ഇവരുടെ ഭര്‍ത്താവ് ജെ. ജിതീഷ് നിയമസഭ സെക്രട്ടറിക്ക് പരാതി നല്കി.
മൂന്നര വയസ്സുള്ള കുട്ടിക്ക് മുണ്ടിനീര് ബാധിച്ചതിനെ തുടര്‍ന്നാണ് അഞ്ജലി ലീവെടുത്തത്. വെള്ളിയാഴ്ച ഡ്യൂട്ടിക്ക് ഹാജരാകാന്‍ തിരികെ എത്തിയപ്പോള്‍, അഡീഷനല്‍ മാര്‍ഷലിന്റെ മുറിക്ക് മുന്നില്‍ മണിക്കൂറുകളോളം കാത്തുനിര്‍ത്തിയതായും പിന്നീട്, പരുഷമായ ഭാഷയില്‍ ശകാരിച്ചതായും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
കുഞ്ഞിന്റെ ചികിത്സയുടെ ഭാഗമായാണ് അവധിയെടുത്തതെന്ന് വ്യക്തമാക്കിയിട്ടും ശകാരം തുടര്‍ന്നു. ഇതോടെയാണ് അഞ്ജലി കുഴഞ്ഞുവീണത്. അഡീഷനല്‍ മാര്‍ഷല്‍ മോശമായി പെരുമാറിയതിനെ തുടര്‍ന്ന് നേരത്തെയും വാച്ച് ആന്‍ഡ് വാര്‍ഡ് കുഴഞ്ഞുവീണ സംഭവവമുണ്ടായിരുന്നു. ഇതേതുടര്‍ന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ഇദ്ദേഹത്തെ വിളിച്ചു വരുത്തി ശാസിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.