പരപ്പനങ്ങാടി: ആന്ധ്രപ്രദേശിൽനിന്ന് വിൽപനക്കായി കൊണ്ടുവന്ന കഞ്ചാവുമായി പരപ്പനങ്ങാടി പൊലീസിന്റെ പിടിയിലായവരെ റിമാൻഡ് ചെയ്തു. മുമ്പ് പല കേസുകളിൽ ഉൾപ്പെട്ട മൂന്നിയൂർ സ്വദേശി മുഹമ്മദ് ജൈസൽ (33), പാലത്തിങ്ങലിലെ സി. അബ്ദുൽ സലാം (39) എന്നിവരെയാണ് പരപ്പനങ്ങാടി സ്റ്റേഷൻ ഓഫിസർ കെ.ജെ. ജിനേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടി കോടതിയിൽ ഹാജരാക്കിയത്.
ജയ്സലിന്റെ പേരിൽ പോക്സോ കേസും അബ്ദുൽ സലാമിന് പല സ്റ്റേഷനുകളിലായി കളവ് കേസുകളും നിലവിലുണ്ട്. താനൂർ ഡിവൈ.എസ്.പി മൂസ വള്ളിക്കാടന്റെ നേതൃത്വത്തിലുള്ള താനൂർ ഡാൻസാഫ് സംഘവും പരപ്പനങ്ങാടി സബ് ഇൻസ്പെക്ടർ അജീഷ് കെ. ജോൺ, സുരേഷ് കുമാർ, സീനിയർ സിവിൽ പൊലീസ് ഓഫിസർ അനിൽകുമാർ, സി.പി.ഒമാരായ രഞ്ജിത്ത്, വിബീഷ്, മഹേഷ് എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു. സംശയം തോന്നാതിരിക്കാൻ പല ട്രെയിനുകളിൽ മാറി കയറിയാണ് പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിൽ എത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇവരിൽനിന്ന് നാല് പൊതികളിലായി പാക്ക് ചെയ്ത് കൊണ്ടുവന്ന കഞ്ചാവ് പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.