പാലക്കാട്: 10 വയസ്സുള്ള പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ പ്രതിക്ക് 15 വർഷം കഠിന തടവും 60,000 രൂപ പിഴയും ശിക്ഷ. തോലനൂർ പാലത്തറ പ്രകാശനെയാണ് (32) പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷൽ പോക്സോ കോടതി ജഡ്ജി ടി. സഞ്ജു വിവിധ വകുപ്പുകൾ പ്രകാരം ശിക്ഷിച്ചത്. 2017- 18 വർഷങ്ങളിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെൺകുട്ടി താമസിക്കുന്ന വീട്ടിൽ വന്ന് പ്രതി പല പ്രാവശ്യം ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്.
പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ടി. ശോഭന ഹാജരായി. പിഴ തുക ഇരക്ക് നൽകണം. പിഴ അടക്കാത്ത പക്ഷം ഒമ്പത് മാസം അധിക കഠിനതടവ് കൂടി അനുഭവിക്കണം. 2019ൽ കോട്ടായി പൊലീസ് രജിസ്റ്റർ ചെയ്ത കേസ് അന്നത്തെ എസ്.ഐമാരായ കെ.സി. അബ്ദുൽ ഹക്കീം, എ. അനന്തകൃഷ്ണൻ, ആർ. രാജേഷ് എന്നിവർ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു. എ.എസ്.ഐ സതി പ്രോസിക്യൂഷനെ സഹായിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.