കോവളം: രണ്ട് കിലോ കഞ്ചാവുമായി കൊലക്കേസ് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയെ നെയ്യാറ്റിൻകര റേഞ്ച് ഇൻസ്പെക്ടർ അജീഷിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം പിടികൂടി. കാട്ടാക്കട കള്ളിക്കാട് മുകുന്തറ പള്ളിവേട്ട സെവന്ത്ഡേ ചർച്ചിന് മുൻവശം തടത്തരികത്ത് അരുൺ ഭവനിൽ അരുൺകുമാർ (30) ആണ് അറസ്റ്റിലായത്. പള്ളിച്ചൽ പ്രാവച്ചമ്പലം ഭാഗത്ത് വ്യാഴാഴ്ച നടത്തിയ പട്രോളിങ്ങിനിടെ പ്രവാച്ചമ്പലം ജങ്ഷന് സമീപത്തുവെച്ചാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
ഇയാൾ സഞ്ചരിച്ച കെ.എൽ.സി 3609 ബജാജ് പൾസർ ബൈക്കും ബൈക്കിൽ കടത്തുകയായിരുന്ന രണ്ട് കിലോ കഞ്ചാവും ഒരു മൊബൈൽ ഫോണും കസ്റ്റഡിയിലെടുത്തതായും എക്സൈസ് സംഘം അറിയിച്ചു.
റേഞ്ച് ഇൻസ്പെക്ടർ അജീഷിന്റെ നേതൃത്വത്തിൽ പ്രീവന്റിവ് ഓഫിസർമാരായ ലോറൻസ്, വിപിൻ സാം, സിവിൽ എക്സൈസ് ഓഫിസർമാരായ ടോണി, അനീഷ്, പ്രസന്നൻ, രഞ്ജിത്ത് ഡ്രൈവർ സുരേഷ് കുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.