അമ്പലപ്പുഴ: നിരവധി മോഷണക്കേസിലെ പ്രതിയെ അമ്പലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട ചിറ്റാർ പാമ്പിനിയിൽ കൊച്ചുപുരക്കൽ വീട്ടിൽ പ്രദീപിനെയാണ് (34) അമ്പലപ്പുഴ സി.ഐ എസ്. ദ്വിജേഷിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ സ്ത്രീയുടെ ബാഗിൽനിന്ന് മൊബൈൽ ഫോൺ എടുക്കാൻ ശ്രമിക്കുന്നതിനിടെ രോഗികളുടെ കൂട്ടിരിപ്പുകാര്‍ പിടികൂടി എയ്ഡ് പോസ്റ്റിൽ കൈമാറുകയായിരുന്നു.
പിന്നീട് അമ്പലപ്പുഴ സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തപ്പോഴാണ് മറ്റ് മോഷണവിവരങ്ങളും പുറത്തു വന്നത്. ചിറ്റാർ പൊലീസ് സ്റ്റേഷൻ പരിധിയിൽ മഹീന്ദ്ര ആൽഫ ഓട്ടോയും പമ്പുസെറ്റും മോഷ്ടിച്ച ഇയാള്‍ ഓട്ടോയിൽ കായംകുളത്തെത്തി റെയില്‍വേ സ്റ്റേഷനില്‍ പാര്‍ക്ക് ചെയ്തശേഷം ട്രെയിനിൽ എറണാകുളത്തേക്ക് കടന്നു.
പമ്പ് സെറ്റ് പന്തളത്ത് വില്പന നടത്തിയെന്നും പൊലീസ് പറയുന്നു. പിറ്റേന്നാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് മൊബൈൽ ഫോൺ മോഷണത്തിനിടെ ഇയാളെ പിടികൂടുന്നത്. എസ്.ഐ ടോൾസൺ പി. ജോസഫ്, ജൂനിയർ എസ്.ഐ ബാലസുബ്രഹ്മണ്യൻ, സിവിൽ പൊലീസ് ഓഫിസർമാരായ നൗഫൽ, വിഷ്ണു, ജോസഫ് ജോയ്, മുഹമ്മദ് ഷെഫീഖ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.