ഉത്സവത്തിനിടെ യുവാവിനെ കുത്തിക്കൊന്ന കേസിലെ പ്രതി പിടിയിൽ

ആലപ്പുഴ: പുന്നപ്രയിൽ യുവാവിനെ കുത്തിക്കൊന്ന കേസിലെ പ്രതി പിടിയിൽ. ചുങ്കം സ്വദേശി ശ്രീജിത്ത് ആണ് പിടിയിലായത്. ഇന്നലെ രാത്രിയാണ് പറവൂർ ഭഗവതിക്കൽ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ പുന്നപ്ര സ്വദേശി അതുൽ കൊല്ലപ്പെട്ടത്.

ഒളിവിൽ പോയ പ്രതിയെ പുന്നമടയിൽ നിന്നുമാണ് കണ്ടെത്തിയത്. ഉത്സവത്തിനിടെ ചെറുപ്പക്കാർ ചേരിതിരിഞ്ഞ് സംഘർഷമുണ്ടാക്കുകയായിരുന്നു. ഇതിനിടെ അതുലിനെ ശ്രീജിത്ത് കുത്തുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. പിടിയിലായ പ്രതിയെ ചോദ്യം ചെയ്ത് വരികയാണ്.  ഇന്ന് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും.

Tags:    
News Summary - Accused in the case of stabbing a youth arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.