അ​റ​സ്റ്റി​ലാ​യ​വ​ർ

സി.സി ടി.വി കാമറകള്‍ കവര്‍ന്ന കേസിലെ പ്രതികള്‍ പിടിയിൽ

വ​ലി​യ​തു​റ: വീ​ടു​ക​ളി​ലെ​യും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലെ​യും സി.​സി ടി.​വി കാ​മ​റ​ക​ള്‍ ക​വ​ർ​ന്ന കേ​സി​ലെ പ്ര​തി​ക​ളെ വ​ളി​യ​തു​റ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വ​ള്ള​ക്ക​ട​വ് വ​ലി​യ​തു​റ എ​ഫ്.​സി.​ഐ​ക്ക്​ സ​മീ​പം ടി.​സി 71 /7313-ല്‍ ​സൂ​സി ഭ​വ​നി​ല്‍ റോ​ബി​ന്‍സ​ണ്‍ ഗോ​മ​സ് എ​ന്ന പ്ര​ദീ​പ് (42), വ​ള്ള​ക്ക​ട​വ് വ​ലി​യ​തു​റ കൊ​ച്ചു​തോ​പ്പ് യു.​എ​സ്.​ഇ ഗ്രൗ​ണ്ടി​ന് പി​റ​കു​വ​ശം വാ​റു​വി​ളാ​കം പു​തു​വ​ല്‍പു​ര​യി​ടം സൗ​മ്യ ഭ​വ​നി​ല്‍ ത​ദ​യൂ​സ് എ​ന്ന സ​തീ​ശ​ന്‍ (52) എ​ന്നി​വ​രെ​യാ​ണ് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ജി​ല്ല​യി​ലെ വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ലാ​യി കൊ​ല​പാ​ത​കം ഉ​ള്‍പ്പെ​ടെ കേ​സു​ക​ളി​ലെ പ്ര​തി​ക​ളും കാ​പ്പ നി​യ​മ​പ്ര​കാ​രം ക​രു​ത​ല്‍ ത​ട​ങ്ക​ലി​ല്‍ ക​ഴി​ഞ്ഞ​വ​രു​മാ​ണ് പ്ര​തി​ക​ളെ​ന്ന് വ​ലി​യ​തു​റ പൊ​ലീ​സ് അ​റി​യി​ച്ചു. വ​ലി​യ​തു​റ എ​സ്.​എ​ച്ച്.​ഒ ര​തീ​ഷി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ എ​സ്.​ഐ അ​ജേ​ഷ് കു​മാ​ര്‍, സി.​പി.​ഒ​മാ​രാ​യ സ​വി​ത്, ര​ഞ്ജി​ത് എ​ന്നി​വ​രു​ള്‍പ്പെ​ട്ട സം​ഘ​മാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​വ​ര്‍ച്ച ചെ​യ്യു​ന്ന​തി​നു​മു​മ്പ് തെ​ളി​വു​ക​ള്‍ ല​ഭി​ക്കാ​തി​രി​ക്കാ​നാ​ണ് സി.​സി ടി.​വി കാ​മ​റ​ക​ള്‍ ക​വ​രു​ന്ന​തെ​ന്ന് പ്ര​തി​ക​ള്‍ സ​മ്മ​തി​ച്ച​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു. 

Tags:    
News Summary - Accused in the case of stealing CCTV cameras arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.