11കാ​ര​നെ​തി​രെ ലൈം​ഗി​കാ​തി​ക്ര​മം: പ്രതിക്ക് അഞ്ചുവർഷം തടവ്

നി​ല​മ്പൂ​ർ: 11കാ​ര​നെ​തി​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ കേ​സി​ൽ പ്ര​തി​ക്ക് അ​ഞ്ചു​വ​ർ​ഷം ത​ട​വും 5,000 രൂ​പ പി​ഴ​യും. പാ​തി​രി​പ്പാ​ടം പൊ​ട്ട​ൻ​ത​രി​പ്പ​യി​ലെ മു​ണ്ടോ​ട​ൻ സു​ലൈ​മാ​നെ​യാ​ണ് (66) നി​ല​മ്പൂ​ർ ഫാ​സ്റ്റ് ട്രാ​ക്ക് സ്‌​പെ​ഷ​ൽ പോ​ക്സോ കോ​ട​തി ജ​ഡ്ജി കെ.​പി. ജോ​യ് ശി​ക്ഷി​ച്ച​ത്. 2021 ജ​നു​വ​രി ര​ണ്ടി​ന് എ​ട​ക്ക​ര പൊ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലാ​ണ് വി​ധി.

പി​ഴ അ​ട​ച്ചാ​ൽ പ​രാ​തി​ക്കാ​ര​ന് ന​ൽ​ക​ണം. അ​ട​ച്ചി​ല്ലെ​ങ്കി​ൽ പ്ര​തി ഒ​രു​മാ​സം സാ​ധാ​ര​ണ ത​ട​വു​കൂ​ടി അ​നു​ഭ​വി​ക്ക​ണം. നി​ല​മ്പൂ​ർ സ​ബ് ഇ​ൻ​സ്‌​പെ​ക്ട​ർ​മാ​രാ​യി​രു​ന്ന വി. ​അ​മീ​റ​ലി, രാ​മ​ദാ​സ് എ​ന്നി​വ​രാ​ണ് കേ​സ് അ​ന്വേ​ഷി​ച്ച​ത്. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി സ്പെ​ഷ​ല്‍ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍ അ​ഡ്വ. സാം ​കെ. ഫ്രാ​ൻ​സി​സ് ഹാ​ജ​റാ​യി. പ്ര​തി​യെ ത​വ​നൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ലേ​ക്ക് അ​യ​ച്ചു.

Tags:    
News Summary - Accused sentenced to five years in POCSO case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.