ദീപാവലി ആഘോഷത്തിന് പെട്രോൾ ബോംബ്; കർണാടകയിൽ വിദ്യാർഥികൾക്കെതിരെ കേസ്

ഹാസൻ: ദീപാവലി ആഘോഷത്തിന് പെട്രോൾ ബോംബ് ഉപയോഗിച്ച വിദ്യാർഥികൾക്കെതിരെ കേസ്. ഹാസനിലെ രാജീവ് കോളജ് ഓഫ് ആയിർവേദിലെ വിദ്യാർഥിക്കൾക്കെതിരെയാണ് കേസെടുത്തത്. ദീപാവലി ആഘോഷത്തിന്‍റെ വിഡിയോ വൈറലായതിനെ തുടർന്നാണ് പൊലീസ് കേസെടുത്തത്.

വിദ്യാർഥികളിൽ ഒരാൾ മോട്ടോർ സൈക്കിളിൽ നിന്ന് പെട്രോൾ എടുത്താണ് പെട്രോൾ ബോംബ് നിർമിച്ചെതെന്നാണ് റിപ്പോർട്ട്. കോളജിന് സമീപത്തെ റോഡിൽ വെച്ച് അത് കത്തിക്കുകയും ചെയ്തു. വിദ്യാർഥിയുടെ സുഹൃത്തുക്കളാണ് വിഡിയോ എടുത്തത്.

ദീപാവലിക്ക് ഒരാഴ്ച കഴിഞ്ഞ് വിഡിയോ പ്രചരിക്കാൻ തുടങ്ങിയതിന് ശേഷം, പൊതുജന ശല്യവും അപായപ്പെടുത്തലും ചൂണ്ടിക്കാട്ടി സംഭവത്തിൽ ഉൾപ്പെട്ട മൂന്ന് വിദ്യാർഥികൾക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്തതായി ഹസൻ പൊലീസ് സൂപ്രണ്ട് അറിയിച്ചു.

സംഭവം നടന്നതിന്‍റെ അരക്കിലോമീറ്റർ ചുറ്റളവിലാണ് പെട്രോളും ഡീസലും നിറക്കുന്നതിനുള്ള ഹിന്ദുസ്ഥാൻ പെട്രോൾ ലിമിറ്റഡിന്‍റെ ടെർമിനൽ ഉള്ളത്. കോളജ് നിൽക്കുന്ന സ്ഥലം ഉൾപ്പെടെ സർക്കാർ പ്രഖ്യാപിച്ച നിയന്ത്രിത മേഖലയിലാണ്.

Tags:    
News Summary - Case filed against student for using petrol bomb as Diwali celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.