തിരുവനന്തപുരം: കാട്ടാക്കടയിൽ വയോധികക്കും മകള്‍ക്കും കൊച്ചുമകൾക്കും നേരെ അയൽവാസികളുടെ ആസിഡ് ആക്രമണം. കാട്ടാക്കട പന്നിയോട് പന്നിയോട് ഇടയ്ക്കാവ് സ്വദേശി മേരി (72), മകൾ ബിന്ദു (42) ബിന്ദുവിന്റെ മകൾ അജേഷ്മ (12) എന്നിവർക്കു നേരെയാണ് ആക്രമണം. പൊള്ളലേറ്റ മൂവരെയും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതിര്‍ത്തി തര്‍ക്കമാണ് ആക്രമണ കാരണമെന്നും അയല്‍വാസികളായ പ്രതികള്‍ നിരീക്ഷണത്തിലാണെന്നും കാട്ടാക്കട പൊലീസ് അറിയിച്ചു.
അയൽവാസിയായ വീട്ടമ്മയും അവരുടെ മകനും മകന്‍റെ ഭാര്യയുമാണ് റബറിന് ഉറ ഒഴിക്കുന്ന ആസിഡ് ഉപയോഗിച്ച് ആക്രമണം നടത്തിയത്. റവന്യു വകുപ്പ് അതിർത്തി തിരിച്ച് കൊടുത്ത സ്ഥലത്ത് മതിൽ നിർമിക്കുന്നതിനിടെയാണ് സംഭവം. അജിഷ്നയുടെ മുഖത്തും കൈക്കും കാര്യമായി പൊള്ളലേറ്റിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.