പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്: പ്രതി അറസ്റ്റിൽ

കിളിമാനൂർ: കിളിമാനൂർ സ്വദേശിനിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ കിളിമാനൂർ സി.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ നീലംപേരൂർ മണപ്പെട്ടി വീട്ടിൽ ഷിജുകൃഷ്ണനാണ് (45) അറസ്റ്റിലായത്.

പെൺകുട്ടിയുടെ അമ്മയുമായി സൗഹൃദത്തിലായിരുന്ന പ്രതി ആ ബന്ധം മുതലെടുത്ത് പെൺകുട്ടിയെ ചീമേനിയിൽ നിന്നും വീട്ടിലെത്തിക്കാമെന്ന് പറഞ്ഞു വിശ്വസിപ്പിക്കുകയായിരുന്നു. കുട്ടിയെ കൂട്ടിക്കൊണ്ടുവന്ന് തിരൂരിൽ എത്തിക്കുകയും അവിടെവച്ച് പീഡിപ്പിക്കുകയും ചെയ്തു. സംഭവം ആരോടും പറയരുതെന്ന് ഭീഷണിപ്പെടുത്തിയ പ്രതി കുട്ടിയെ തിരികെ വീട്ടിലെത്തിച്ചു.

തുടർന്ന് കുട്ടി വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ച സമയം പ്രതി ഒളിവിൽ പോയി.    തിരുവനന്തപുരം റൂറൽ ജില്ല പൊലീസ് മേധാവി ഡി. ശിൽപക്ക് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു. 

Tags:    
News Summary - alappuzha native arrested in pocso case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.