ലഹരി ചേര്‍ത്ത അരിഷ്ടം പിടികൂടി

കിളിമാനൂർ: ലോക്ഡൗൺ മറവിൽ ബാറുകളും മദ്യഷോപ്പുകളും അടഞ്ഞുകിടക്കുന്ന സാഹചര്യത്തിൽ ലഹരി ചേർത്ത അരിഷ്ടം വിൽപന നടത്തിയ ഫാർമസി പൂട്ടിച്ചു. പോങ്ങനാട് ജംങ്ഷനിൽ പ്രവർത്തിക്കുന്ന കസ്തൂരി ഹെർബർ ഫാർമസിയുടെ മറവിലാണ് ലഹരി ചേർത്ത അരിഷ്ടകച്ചവടം നടന്നുവന്നത്.

ഈ സ്ഥാപനത്തെ കുറിച്ച് നിരവധി പരാതികളാണ് കിളിമാനൂർ പൊലീസിന് ലഭിച്ചത്. ആറ്റിങ്ങൽ ഡിവൈ.എസ്.പി സുനീഷ് ബാബുവിന്‍റെ നിർദ്ദേശാനുസരണം കിളിമാനൂർ സി.ഐ എസ്. സനൂജിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഫാർമസി യിൽ പരിശോധന നടത്തിയത്.

ഇവിടെ നിന്ന് കൂടിയ അളവിൽ ലഹരി ചേർത്ത നിരവധി അരിഷ്ടങ്ങൾ കണ്ടെടുത്തു. സ്ഥാപനത്തിനെതിരെ കേസെടുത്ത് തുടർനടപടി സ്വീകരിക്കുമെന്ന് സി.ഐ അറിയിച്ചു. പരിശോധനാ സംഘത്തിൽ എസ്. ഐ സവാദ് ഖാൻ, എ.എസ്. ഐ ഷജിം, സീനിയർ സി.പി.ഒമാരായ മനോജ് , ഷംനാദ്, സി.പി. ഒമാരായ രജിത് രാജ്, റിയാസ്, രജിമോൻ എന്നിവരും പങ്കെടുത്തു.

Tags:    
News Summary - Alcohol mixed Fake Ayurvedic Medicine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.