ബംഗളൂരു: പെൺവാണിഭം നടത്തുന്നെന്നാരോപിച്ച് വീട്ടമ്മയെയും മകളെയും വീട്ടിൽനിന്ന് വലിച്ചിറക്കി മർദിച്ചതായി പരാതി. വസ്ത്രങ്ങൾ വലിച്ചുകീറിയായിരുന്നു അക്രമം. ബെളഗാവി ടൗണിനടുത്ത് വഡ്ഡാർവാഡിയിലാണ് 60കാരിയായ അമ്മയും 29കാരിയായ മകളും ആക്രമണത്തിനിരയായത്. ആക്രമണത്തിന്റെ ദൃശ്യം വിഡിയോയിൽ പകർത്തി വ്യാപകമായി പ്രചരിച്ചു. ഇവരുമായി ബന്ധമില്ലാത്തയാളുകൾ വീട്ടിൽ വരുന്നെന്നും പെൺവാണിഭം നടത്തുകയാണെന്നും ആരോപിച്ചാണ് ആക്രമണം. സംഭവം സംബന്ധിച്ച് മാലമാരുതി പൊലീസിൽ പരാതി നൽകിയെങ്കിലും നടപടിയെടുത്തില്ല.
വിഡിയോ ദൃശ്യം പ്രചരിച്ചതിനെത്തുടർന്ന് ശനിയാഴ്ചയാണ് ഇന്ദിര അഷ്ടേകർ, ഹൂവപ്പ അഷ്ടേകർ, മണികണ്ഠ അഷ്ടേകർ എന്നിവരുടെ പേരിൽ കേസെടുത്തത്. ബെളഗാവി പൊലീസ് ഡെപ്യൂട്ടി കമീഷണർ രോഹൻ ജഗദീഷ് സ്ഥലത്തെത്തി അന്വേഷണം നടത്തി. സംഭവത്തെപ്പറ്റി അന്വേഷിക്കാൻ പൊലീസിന്റെ നാല് സംഘത്തിന് രൂപം നൽകിയതായി അദ്ദേഹം പറഞ്ഞു.
കേസെടുക്കുന്നതിൽ പൊലീസ് വീഴ്ച വരുത്തിയിട്ടുണ്ടെങ്കിൽ നടപടിയെടുക്കുമെന്നും അറിയിച്ചു. ആക്രമണത്തിനിരയായ യുവതിയെ മഹാരാഷ്ട്രയിലേക്ക് വിവാഹം ചെയ്തയച്ചതായിരുന്നു. രണ്ട് കുട്ടികളുമുണ്ട്. ഭർതൃവീട്ടുകാരുമായുള്ള അസ്വാരസ്യത്തെത്തുടർന്ന് നാട്ടിൽ മടങ്ങിയെത്തി മാതാവിനൊപ്പം താമസിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.