ഒല്ലൂര്‍: എളംതുരുത്തി കുന്നകാട്ടുക്കരയില്‍ യുവാവിന്റെ കണ്ണില്‍ മുളകുപൊടി വിതറി ശരീരത്തിലേക്ക് ഗുണ്ട് കത്തിച്ചെറിഞ്ഞ സംഭവത്തില്‍ ഒല്ലൂര്‍ പൊലീസ് രണ്ടുപേരെ അറസ്റ്റ് ചെയ്തു. കൊഴുക്കുള്ളി പൊറ്റേക്കാട്ട് അനന്തുകൃഷ്ണ, കുറ്റിമുക്ക് കുറ്റിക്കാടന്‍ സാമുവേല്‍ വർഗീസ് എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ 28ന് രാത്രി 10.30നാണ് സംഭവം. പണമിടപാട് സംബന്ധിച്ച തര്‍ക്കമാണ് കാരണം. എളംതുരുത്തി എ.കെ.ജി നഗറില്‍ ശ്രീജിത്തിനുനേരെയാണ് ആക്രമണമുണ്ടായത്. പ്രതികള്‍ വധശ്രമം, കഞ്ചവ് വിൽപന തുടങ്ങി നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ്.
സംഭവത്തിനുശേഷം ഒളിവില്‍പോയ പ്രതികളില്‍ ഒരാളായ സമുവേല്‍ വര്‍ഗീസ് മണ്ണുത്തി വെറ്ററിനറി യൂനിവേഴ്‌സിറ്റി കോമ്പൗണ്ടിലെ പൊന്തകാട്ടില്‍ ഒളിച്ചുകഴിയുകയായിരുന്നു. മണിക്കൂറുകൾ നീണ്ട തിരച്ചിലിനെടുവിലാണ് ഇയാളെ പൊലീസ് കീഴടക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.