മാധ്യമ പ്രവർത്തകനെ ബൈക്കിടിച്ച് അപായപ്പെടുത്താൻ ശ്രമം

കരുനാഗപ്പള്ളി: മുതിർന്ന മാധ്യമ പ്രവർത്തകനും, എൽഡേഴ്സ് ഫോറം താലൂക്ക് സെക്രട്ടറിയുമായ കോട്ടയടിയിൽ എം.എ. സമദിനെ ബൈക്കിടിച്ച് അപായപ്പെടുത്താൻ ശ്രമമെന്ന് പരാതി. കഴിഞ്ഞ ദിവസം കരുനാഗപ്പള്ളി എഫ്.സി.ഐ ക്വാർട്ടേഴ്സിന് മുന്നിൽനിന്ന സമദിനെ ഇടതുഭാഗത്തുകൂടി വന്ന ബൈക്ക് പെട്ടെന്ന് വലതുഭാഗത്തേക്ക് ഓടിച്ചുകയറ്റി ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ ഇദ്ദേഹം നട്ടെല്ലിന് പൊട്ടലേറ്റ് ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. തൊടിയൂർ ചെട്ടിയത്ത് മുക്കിൽനിന്നും ബൈക്കിൽ വന്ന രണ്ടംഗസംഘം ബോധപൂർവം ഇടിച്ചതാണെന്ന് ദൃക്സാക്ഷികൾ പറയുന്നു.

30 വർഷമായി ആൾ താമസമില്ലാതെ കിടക്കുന്ന എഫ്.സി.ഐ ക്വാർട്ടേഴ്സിൽ യുവാക്കളും വിദ്യാർഥികളും മയക്കുമരുന്നും മദ്യവും ഉപയോഗിച്ച് വരുന്നതായി പരാതിയുയർന്നിരുന്നു. കൗൺസിലർ എഫ്.സി.ഐ ഗോഡൗൺ മാനേജർക്ക് പരാതി നൽകി.

തുടർന്ന് മാനേജർ കരുനാഗപ്പള്ളി പൊലീസിൽ പരാതി നൽകിയിരുന്നു. സംഭവദിവസം ഈ സംഘത്തിൽപെട്ട കുറച്ച് വിദ്യാർഥികൾ എഫ്.സി.ഐ കെട്ടിടത്തിന് മുന്നിലും സമീപത്തെ വീടുകൾക്ക് മുന്നിലും പടക്കം കത്തിച്ച് എറിഞ്ഞു. വീട്ടിലേക്ക് പടക്കം എറിഞ്ഞത് എം.എ. സമദ് ചോദ്യംചെയ്ത് നിൽക്കുന്നതിനിടയിൽ ബൈക്കിൽ എത്തിയ രണ്ടംഗസംഘം വാഹനമിടിച്ച് അപായപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. കരുനാഗപ്പള്ളി പൊലീസിൽ പരാതി നൽകി.

Tags:    
News Summary - An attempt to endanger a journalist by hitting him with a bike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.