ഇടുക്കി: ഓൺലൈൻ ഗെയിമിന്റെ ഇരയായി ഒരു വിദ്യാർഥി കൂടി ജീവനൊടുക്കി. തിങ്കളാഴ്ചയാണ് വണ്ടൻമെട്ടിൽ മരണരംഗങ്ങൾ ഇൻർനെറ്റിൽ ലൈവായി ഇട്ടശേഷം 17-കാരനായ പ്ലസ്ടു വിദ്യാർഥി ജീവനൊടുക്കിയത്. ഇതിനു പിന്നാലെ സഹപാഠിയും ജീവനൊടുക്കിയിരിക്കുകയാണ്.
ആദ്യ സംഭവത്തിൽ പൊലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് ഇന്നലെ രാത്രി 17-കാരെൻറ സഹപാഠിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഈ വിദ്യാർഥിയും മരണരംഗങ്ങൾ ലൈവായി ഇട്ടിരുന്നുവെന്നു പൊലീസ് പറയുന്നു. ശാസ്ത്രീയാന്വേഷണം നടക്കുന്നതിനാൽ കുട്ടിയുടെ പേരുവിവരങ്ങൾ വെളിപ്പെടുത്തരുതെന്നാണു പൊലീസ് നിർദേശം.
ഓൺലൈൻ ഗെയിമിലെ അജ്ഞാതസംഘത്തിന്റെ നിർദേശപ്രകാരമാണു തിങ്കളാഴ്ച കുട്ടി ജീവനൊടുക്കിയതെന്നു പൊലീസ് കണ്ടെത്തിയിരുന്നു. ആ സംഭവത്തിൽ വിദ്യാർഥിയുടെ ലാപ്ടോപ് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. അതിനിടെയാണ് ഇന്നലെ രാത്രി ലാപ്ടോപ് ഓണാക്കി വച്ചശേഷം സഹപാഠി തൂങ്ങിമരിച്ചത്.
ഇരുവരുടെയും സമപ്രായക്കാരായ 30-കുട്ടികളും ഗെയിമിന്റെ ഇരകളായതായാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. ഈ വിഷയത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നതോടൂകൂടി മാത്രമെ പ്രതിരോധത്തെ ചിന്തിക്കാൻ കഴിയുകയുള്ളൂവെന്നാണ് പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.