കൊടിയത്തൂർ: ചെറുവാടി പുതിയോത്ത് ജുമുഅത്ത് പള്ളിയിൽ രാത്രി സമയങ്ങളിൽ സാമൂഹ്യ വിരുദ്ധർ അഴിഞ്ഞാടുന്നതായി പരാതി. കഴിഞ്ഞ ദിവസം രാത്രി പള്ളി കാന്റീനിലെ താർപായ, ചായ സമാവർ, ഗ്ലാസുകൾ എന്നിവ നശിപ്പിക്കുകയും ഖബറടക്ക ചടങ്ങിന് ഉപയോഗിക്കുന്ന ലൈറ്റുകൾ, വയറുകൾ തുടങ്ങിയവ തീയിടുകയും ചെയ്തു.
ആഴ്ചകൾക്ക് മുമ്പ് ദർസ് വിദ്യാർഥികൾക്ക് വേണ്ടി കാന്റീനിലെ ഭക്ഷണം നശിപ്പിച്ചിരുന്നു. ചെറുവാടി പള്ളിയിൽ പ്രശ്നങ്ങൾ സൃഷ്ടിക്കാനുള്ള സാമൂഹ്യ വിരുദ്ധരുടെ പ്രവർത്തനങ്ങൾക്കെതിരെ ജനകീയ പ്രതിരോധവും പ്രതികളെ ഉടൻ പിടികൂടണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
പൊലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് മുക്കം പൊലീസ് സംഭവ സ്ഥലം സന്ദർശിച്ചു. മുക്കം സബ് ഇൻസ്പക്ടർ അസൈനാർ, സി.പി.ഒ സുനിൽ, ബിജു തുടങ്ങിയവരുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.