ഹോളി ആഘോഷത്തിനിടെ വാക്കുതർക്കം; 45കാരനെ അടിച്ചുകൊന്നു

ഗുരുഗ്രാം: ഹോളി ദിനത്തിൽ 45കാരന് ദാരുണാന്ത്യം. ഹരിയാനയിലെ ഗുരുഗ്രാമിൽ വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. സഹോദരങ്ങളുമായുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. സംഭവത്തിൽ അഞ്ച് പേർക്കെതിരെ കൊലപാതകത്തിന് കേസെടുത്തു.

കാൻഹായ് സ്വദേശിയായ രാജേന്ദ്രൻ എന്നയാളാണ് കൊല്ലപ്പെട്ടത്. പ്രദേശത്ത് തൂപ്പുകാരനായി ജോലി ചെയ്തുവരികയായിരുന്നു. സഹോദരങ്ങളായ രവീന്ദർ, അമൻ, സോനു എന്നിവരോടൊപ്പം ഹോളി ആഘോഷിക്കുന്നതിനിടെ സോനുവും സഹോദരി ഭർത്താവ് മിഥുനുമായി വാക്കേറ്റമുണ്ടാകുകയായിരുന്നു. പ്രശ്നം ഒത്തു തീർപ്പാക്കാൻ പിന്നീട് മിഥുനിനെ രാജേന്ദ്രൻ സന്ദർശിച്ചിരുന്നതായി സഹോദരൻ രവീന്ദ്രൻ പൊലീസിൽ മൊഴി നൽകി. ഒത്തുതീർപ്പിനിടെ മിഥുൻ രാജേന്ദ്രനെ കല്ലുകൊണ്ടും വടികൊണ്ടും ക്രൂരമായി മർദ്ദിക്കുകയായിരുന്നു. തലക്കും മുഖത്തിനും ഗുരുതരമായി പരിക്കേറ്റ രാജേന്ദ്രയെ സഹായിക്കാൻ സഹോദരൻ ശ്രമിച്ചെങ്കിലും രവീന്ദ്രയേയും മിഥുൻ മർദ്ദിക്കുകയായിരുന്നു.

രാജേന്ദ്രയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടു. സംഭവത്തിൽ മിഥുൻ ഉൾപ്പെടെ അഞ്ച് പേർക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു. 

Tags:    
News Summary - Argument during Holi celebrations; 45-year-old thrashed to death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.