റോ​ഹ​ൻ


ഡി​സി​ൽ​വ




മയക്കുമരുന്നുമായി പിടിയിൽ

പെ​രു​മ്പാ​വൂ​ർ: ‍നി​രോ​ധി​ത രാ​സ മ​യ​ക്കു​മ​രു​ന്നു​മാ​യി യു​വാ​വ് പി​ടി​യി​ൽ. വെ​ങ്ങോ​ല അ​ല്ല​പ്ര തോ​ട്ട​പ്പാ​ടം ക​വ​ല ഭാ​ഗ​ത്ത് ഒ​ലി​പ്പ​റ​മ്പി​ൽ വീ​ട്ടി​ൽ റോ​ഹ​ൻ ഡി​സി​ൽ​വ​യെ​യാ​ണ് (25) പെ​രു​മ്പാ​വൂ​ർ പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ച സം​ശ​യ​ക​ര​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ പെ​രു​മ്പാ​വൂ​ർ എം.​സി റോ​ഡ് ജ​ങ്ഷ​ന് സ​മീ​പം നി​ൽ​ക്കു​ന്ന​തു​ക​ണ്ട ഇ​യാ​ളെ ത​ട​ഞ്ഞു നി​ർ​ത്തി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് രാ​സ മ​യ​ക്കു​മ​രു​ന്നാ​യ 40 ഗ്രാം ​എം.​ഡി.​എം.​എ പി​ടി​കൂ​ടി​യ​ത്. ഇ​ൻ​സ്പെ​ക്ട​ർ ആ​ർ. ര​ഞ്ജി​ത്ത്, സ​ബ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ റി​ൻ​സ് എം.​തോ​മ​സ്, ജോ​സി എം. ​ജോ​ൺ​സ​ൺ, എ​സ്.​സി.​പി.​ഒ മാ​രാ​യ ബാ​ബു കു​ര്യാ​ക്കോ​സ്, പി.​എ. ഷി​ബു എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.


Tags:    
News Summary - Arrested with drugs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.