പെരുമ്പാവൂര്‍: ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ അസം നാഗോണ്‍ ജില്ലയില്‍ ഫക്രുദ്ദീനെയാണ് (52) ജില്ല പൊലീസ് മേധാവി കെ. കാര്‍ത്തിക്കിന്റെ നേതൃത്വത്തിലെ പ്രത്യേക അന്വേഷണസംഘം അസമിലെ ജൂരിയയില്‍നിന്ന് പിടികൂടിയത്.
കഴിഞ്ഞ ഒന്നിന് രാത്രി പെരുമ്പാവൂര്‍ കണ്ടന്തറയിലെ വാടക വീട്ടിലാണ് ഇയാള്‍ ഭാര്യയായ ഖാലിദ ഖാത്തൂനെ കൊലപ്പെടുത്തിയത്. ഭാര്യ ഫോണ്‍ ഉപയോഗിക്കുന്നതിലെ വിരോധത്തെത്തുടര്‍ന്നായിരുന്നു കൊല. പ്ലൈവുഡ് കമ്പനിയിലെ തൊഴിലാളികളായിരുന്നു ഫക്രുദ്ദീനും ഖാലിദ ഖാത്തൂനും.
ഒളിവില്‍ പോയ ഫക്രുദ്ദീനെ അസമില്‍ നാലുദിവസത്തെ അന്വേഷണത്തിനൊടുവിലാണ് പിടികൂടാന്‍ കഴിഞ്ഞത്. അന്വേഷണസംഘത്തില്‍ ഇന്‍സ്‌പെക്ടര്‍ ആര്‍. രഞ്ജിത്ത്, എസ്.ഐ ബെര്‍ട്ടിന്‍ ജോസ്, എ.എസ്.ഐ എന്‍.കെ. ബിജു, എസ്.സി.പി.ഒമാരായ നൗഷാദ്, ചിഞ്ചു കെ. മത്തായി എന്നിവരാണ് ഉണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.