നിലമ്പൂർ: വംശനാശഭീഷണി നേരിടുന്ന ഒറ്റക്കൊമ്പൻ കാണ്ടാമൃഗത്തെ വേട്ടയാടിയ കേസിലെ പിടികിട്ടാപ്പുള്ളിയായ അസം സ്വദേശിയെ നിലമ്പൂർ പൊലീസ് പിടികൂടി. സോനിത് പൂർ ജില്ലയിലെ ബിസ്വനാഥ് സ്വദേശി അസ്മത് അലിയെയാണ് (26) നിലമ്പൂർ എസ്.ഐ നവീൻ ഷാജിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം വണ്ടൂർ വാണിയമ്പലത്ത് കഴിഞ്ഞദിവസം രാത്രി 12 ഓടെ പിടികൂടിയത്. തലക്ക് അഞ്ച് ലക്ഷം രൂപ ഇനാം നിലവിലുള്ള അസ്മത് അലിക്കെതിരെ ബിസ്വനാഥ്, ബോകാ ഘാട്ട് പൊലീസ് സ്റ്റേഷനുകളിൽ കേസുകളുണ്ട്. നായാട്ട് സംഘത്തിലെ പ്രധാനിയായ പ്രതി അസം സർക്കാർ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചതോടെ കേരളത്തിലേക്ക് കടക്കുകയായിരുന്നു.
വണ്ടൂരിൽ അന്തർസംസ്ഥാന തൊഴിലാളികൾക്കൊപ്പം ഇഷ്ടികക്കളത്തിൽ ജോലി ചെയ്തുവരുകയായിരുന്നു ഇയാൾ.
നിലമ്പൂർ സി.ഐ വിഷ്ണുനാഥ്, എ.എസ്.ഐ അൻവർ സാദത്ത്, സി.പി.ഒ കെ.പി. രമേശ്, പ്രത്യേക അന്വേഷണ സംഘത്തിലെ എൻ.പി. സുനിൽ, അഭിലാഷ് കൈപ്പിനി, ടി. നിബിൻദാസ് എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്. പ്രതിയെ അസം പൊലീസിന് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.